വരുന്നൂ, അടുത്ത ജീത്തു ത്രില്ലർ; പൃഥ്വിരാജിനൊപ്പം ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

ജീത്തു ജോസഫ്,പൃഥ്വിരാജ്
ജീത്തു ജോസഫ്,പൃഥ്വിരാജ്ഫോട്ടോ-അറേഞ്ച്ഡ്
Published on

സിനിമാലോകത്തെ ത്രില്ലര്‍ മാന്ത്രികന്‍ ജീത്തു ജോസഫ് പുതിയ ചിത്രത്തിലേക്ക്. 'ദൃശ്യം 3' തിയേറ്ററുകളില്‍ തീര്‍ത്ത വന്‍ കൊടുങ്കാറ്റിന്റെ ആവേശം അടങ്ങും മുമ്പേ, ആരാധകരെ ഒരേസമയം ആവേശത്തിലാഴ്ത്തുന്നതും ചിന്തിപ്പിക്കുന്നതുമായ ഒരുകൂട്ടം പുതിയ പ്രഖ്യാപനങ്ങളുമായി എത്തുകയാണ് ജീത്തു. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന വമ്പന്‍ പ്രോജക്ടുകളുടെ മാസ്റ്റര്‍ പ്ലാനാണ് ജീത്തു പങ്കുവെച്ചിരിക്കുന്നത്.

Must Read
'വാരണാസി'യിലെ കുംഭ പ്രവചനാതീതമായ കഥാപാത്രം-പൃഥ്വിരാജ്
ജീത്തു ജോസഫ്,പൃഥ്വിരാജ്

നിഗൂഢതകളുടെ അറകള്‍ ഒന്നൊന്നായി തുറക്കുന്ന ശൈലിയിലേക്ക് ജീത്തു വീണ്ടും മടങ്ങിയെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. മലയാള സിനിമയില്‍ ത്രില്ലറുകള്‍ക്ക് പുതിയ മുഖം നല്‍കിയ ചിത്രങ്ങളായിരുന്നു 'ഡിറ്റക്ടീവ്', '12th മാന്‍' എന്നിവ. സമാനമായ രീതിയില്‍ പ്രേക്ഷകനെ ഓരോ നിമിഷവും തുമ്പില്ലാത്ത വഴിയിലൂടെ നടത്തിക്കുന്ന പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിനായി ജീത്തു ജോസഫ് വീണ്ടും കൈകോര്‍ക്കുന്നത് പൃഥ്വിരാജിനൊപ്പമാണ്. 'മെമ്മറീസ്' എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ഈ കൂട്ടുകെട്ടില്‍ നിന്ന് മറ്റൊരു മാസ്മരിക ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ കൂടി പിറക്കുമ്പോള്‍ പ്രതീക്ഷകള്‍ ആകാശത്തോളമാണ്.

ജീത്തു ജോസഫും പൃഥ്വിരാജും
ജീത്തു ജോസഫും പൃഥ്വിരാജുംഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

'മെമ്മറീസ്' സിനിമയുടെ ഷൂട്ടിങ് വേളയില്‍ തന്നെ പൃഥ്വിയോട് ജീത്തു ചര്‍ച്ച ചെയ്ത ക്ലാസിക് ഫാമിലി ഡ്രാമയും അണിയറയില്‍ രൂപപ്പെടുന്നുണ്ട്. അവാര്‍ഡ് ഫെസ്റ്റിവലുകളെ ലക്ഷ്യമിട്ട് ഒരുക്കുന്ന, തികച്ചും ഗൗരവകരമായ ചിത്രത്തിനായി എപ്പോള്‍ തിരക്കഥ പൂര്‍ത്തിയായാലും ഡേറ്റ് നല്‍കാന്‍ പൃഥ്വിരാജ് തയാറാണെന്നത് പ്രോജക്ടിനോടുള്ള താരത്തിന്റെ താല്പര്യം വ്യക്തമാക്കുന്നു.

'മെമ്മറീസ്' പോസ്റ്റർ
'മെമ്മറീസ്' പോസ്റ്റർകടപ്പാട്-വിക്കിപ്പീഡിയ

ഇതുവരെ കണ്ട ത്രില്ലര്‍ ഫോര്‍മുലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ജീത്തു എന്ന ചലച്ചിത്രകാരന്‍ തയാറല്ല. വരും നാളുകളില്‍ ഹൊറര്‍ ചിത്രങ്ങള്‍, മ്യൂസിക്കല്‍ എന്റര്‍ടെയ്നറുകള്‍, കുട്ടികള്‍ക്കായുള്ള സിനിമകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

Pappappa
pappappa.com