'ദുബായ് സംഘർഷസമയത്ത് സിനിമയിൽ നിന്ന് വിളിച്ച ഒരേഒരാൾ ജയസൂര്യ': നൈല ഉഷ

ജയസൂര്യ,നൈല ഉഷ
ജയസൂര്യ,നൈല ഉഷഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

ദുബായിയിൽ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ സിനിമാ മേഖലയില്‍നിന്ന് തന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ വിളിച്ച ഏക വ്യക്തി ജയസൂര്യയായിരുന്നുവെന്ന് നടി നൈല ഉഷ. ഒരു അഭിമുഖത്തിലാണ് ജയസൂര്യയുമായുള്ള സൗഹൃദവും പുതിയ ചിത്രമായ 'മായന്‍: ചാപ്റ്റര്‍ 1'-ന്റെ വിശേഷങ്ങളും നൈല പങ്കുവെച്ചത്.

Must Read
ഭീതിയുടെയും കാവലിന്റെയും രണ്ടു കൈത്തലങ്ങൾ; കറുത്തച്ചനൂട്ടിന്റെ കഥയുമായി 'മായൻ'
ജയസൂര്യ,നൈല ഉഷ

ദുബായിയില്‍ സംഘര്‍ഷ സാഹചര്യമുണ്ടായിരുന്നപ്പോള്‍ ഫോണില്‍ വിളിച്ച് 'നീ സുഖമായിരിക്കുന്നോ?' എന്ന് അന്വേഷിച്ചത് ജയസൂര്യ മാത്രമാണെന്ന് നൈല ഓര്‍മിച്ചു. കാണുമ്പോഴെല്ലാം 'നമുക്ക് ഒരു സിനിമ ചെയ്യണ്ടേ?' എന്ന് അദ്ദേഹം ചോദിക്കാറുണ്ടായിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ അത് നീണ്ടുപോവുകയായിരുന്നു. ഒടുവില്‍ 'മായന്‍' എന്ന ചിത്രത്തിലേക്ക് അവസരം വന്നപ്പോള്‍, 'ഒടുവില്‍ നമ്മള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നു' എന്ന് താന്‍ മെസേജ് അയച്ചതായും നൈല വ്യക്തമാക്കി.

ജയസൂര്യയും നൈല ഉഷയും 'മായൻ' പ്രൊമോഷൻപരിപാടിയിൽ
ജയസൂര്യയും നൈല ഉഷയും 'മായൻ' പ്രൊമോഷൻപരിപാടിയിൽഫോട്ടോകടപ്പാട്-ബാലു പി.ബി

'മായന്‍' സെറ്റില്‍ തനിക്ക് മുന്‍പരിചയമുള്ള ഏക വ്യക്തി ജയസൂര്യയായിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളില്‍ അദ്ദേഹം സെറ്റില്‍ ഉണ്ടായിരുന്നില്ലെന്നും, ആ ഘട്ടത്തില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ താന്‍ പരമാവധി ശ്രമിച്ചെന്നും നൈല പറഞ്ഞു. ഒടുവില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

'മായൻ' ട്രെയിലറിൽ നൈല ഉഷ
'മായൻ' ട്രെയിലറിൽ നൈല ഉഷസ്ക്രീൻ​ഗ്രാബ്

ഹൊറര്‍ സിനിമകളോട് വലിയ പേടിയുള്ളതിനാലാണ് 'മായന്‍' കഥ ആദ്യം കേള്‍ക്കാതിരുന്നതെന്നും നൈല വെളിപ്പെടുത്തി. കഥ കേട്ടപ്പോള്‍ വലിയ അസ്വസ്ഥത തോന്നിയെന്നും ഉറങ്ങാന്‍ പോലും സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. 'കറുത്തച്ചന്‍ ശരിക്കും ഉണ്ടോ എന്ന് ഞാന്‍ ഇതുവരെ ജിതിനോട് ചോദിച്ചിട്ടില്ല. ആ ഉത്തരം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം എനിക്ക് അതിലൊന്നും വിശ്വാസമില്ല. അറിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല. എനിക്ക് പേടിയുണ്ടെന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാം. ജീവിതത്തില്‍ ഇതുവരെ ഒരു ഹൊറര്‍ സിനിമ പോലും കണ്ടിട്ടില്ല'- നൈല വ്യക്തമാക്കി.

'മായൻ' ട്രെയിലറിൽ നിന്ന്
'മായൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

'കളങ്കാവല്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായന്‍: ചാപ്റ്റര്‍ 1' ഡിസംബര്‍ മൂന്നിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. കേരളത്തിലെ ചില പുരാതന ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ട് വിശ്വസിക്കപ്പെടുന്ന 'കറുത്തച്ചന്‍ ഊട്ട്' എന്ന നിഗൂഢ ആചാരത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണാത്മക ത്രില്ലറാണ് ചിത്രം.