​ഗാന്ധിയനായ അച്ഛനും ​ഗാന്ധിയെ എതിർക്കുന്ന മകളും; 'ഇഴകൾക്കപ്പുറം' ഒക്ടോബർ രണ്ടിന്

'ഇഴകൾക്കപ്പുറം' പോസ്റ്റർ, 'ഇഴകൾക്കപ്പുറം' സിനിമയിൽ ദിനേശ് പണിക്കർ
'ഇഴകൾക്കപ്പുറം' പോസ്റ്റർ, 'ഇഴകൾക്കപ്പുറം' സിനിമയിൽ ദിനേശ് പണിക്കർഅറേഞ്ച്ഡ്
Published on

ഗാന്ധിയൻ ആശയങ്ങളും വ്യക്തിബന്ധങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ പ്രത്യാഘാതങ്ങൾ വരച്ചുകാട്ടുന്ന ഇഴകൾക്കപ്പുറം ഗാന്ധിജയന്തി ദിനത്തിൽ റിലീസാകുന്നു. ഗാന്ധിയൻ ആദർശങ്ങളെ ജീവവായുവായി കാണുന്ന ഡോ. ആനന്ദ് ശിവന്റെയും, ഗാന്ധിജിയുടെ ജീവിതത്തോടും നിലപാടുകളോടുമുള്ള കടുത്ത ചോദ്യങ്ങളുമായി രംഗത്തുവരുന്ന മകളും ഡോക്യുമെൻ്ററി സംവിധായികയുമായ കാർത്തിയുടെയും വൈകാരികവും ആശയപരവുമായ പോരാട്ടമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഒപ്പം ആനന്ദിൻ്റെ കൂടെയുള്ള വിശ്വസ്തൻ ജഗദീഷിൻ്റെ നിശ്ശബ്‌ദ മാറ്റങ്ങളിലൂടെയും കഥ സഞ്ചരിക്കുന്നു.

Must Read
കൊച്ചിയിലെ ചീനവലകൾക്കരികെ റിച്ചാർഡ് ആറ്റൻബറോ; ഒരു വാർത്തതേടിപ്പോയ വഴിത്താരകളുടെ ക്ലൈമാക്സ്
'ഇഴകൾക്കപ്പുറം' പോസ്റ്റർ, 'ഇഴകൾക്കപ്പുറം' സിനിമയിൽ ദിനേശ് പണിക്കർ

വ്യക്തിപരമായ ഉറച്ച നിലപാടുകൾ ഒടുവിൽ ചെന്നെത്തുന്നത് കുടുംബബന്ധങ്ങളിലെ വിള്ളലുകളിലും അതിലും വലിയ സാമൂഹിക അസ്വസ്ഥതകളിലുമാണ്. ഒരു വ്യക്തിയുടെ കടുംപിടുത്തങ്ങൾ അയാളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, അദൃശ്യമായ തന്തുക്കൾ പോലെ ചുറ്റുമുള്ളവരിലേക്കും സമൂഹത്തിന്റെ ധാർമിക അടിത്തറയിലേക്കും പടരുമ്പോൾ ഉണ്ടാകുന്ന ആഴത്തിലുള്ള സംഘർഷങ്ങളെയാണ് വേണു നായർ രചനയും സംവിധാനവും നിർവ്വഹിച്ച 'ഇഴകൾക്കപ്പുറം' (The Unseen Thread) ചർച്ച ചെയ്യുന്നത്.

'ഇഴകൾക്കപ്പുറം' സിനിമയിൽ നിന്ന്
'ഇഴകൾക്കപ്പുറം' സിനിമയിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

ദിനേശ് പണിക്കർ ഡോ. ആനന്ദ് ശിവനാകുമ്പോൾ കാർത്തിയാകുന്നത് ഗൗതമിയും ജഗദീഷാകുന്നത് വഞ്ചിയൂർ പ്രവീൺകുമാറുമാണ്. എ ഫിലോസഫിക്കൽ ചേംബർ ഡ്രാമ എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിലെ വാചകം. വെറും മൂന്നുകഥാപാത്രങ്ങളിലൂടെ ചിന്തയുടെ വലിയൊരു ലോകം തുറന്നുവയക്കുകയാണ് വേണു നായർ.

വേണു നായർ
വേണു നായർഫോട്ടോ-അറേഞ്ച്ഡ്

ബാനർ -വേണു നായർ പ്രൊഡക്ഷൻസ്, എക്സി. പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം- പുഷ്പൻ ദിവാകരൻ, എഡിറ്റിങ്- പ്രദീപ് ചന്ദ്രൻ, സംഗീതം,പശ്ചാത്തല സംഗീതം- വേണു നായർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ- ബി.ജയചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അരുൺ നായർ, ഗാനരചന- ശ്രീ ലക്ഷ്മണാചാര്യ, ആലാപനം- സരിത രാജീവ്, സൗണ്ട് ഡിസൈൻ- വേണു നായർ, കല- അരുൺ രഘു ആനാട്, കോസ്റ്റ്യൂം- വി എൻ, കോസ്റ്റ്യൂം- ശ്രീജിത്ത്, ചമയം- രാജേഷ് വെള്ളനാട്, കളറിസ്റ്റ്- അരുൺകുമാർ എം, പിആർഒ - അജയ് തുണ്ടത്തിൽ.

Pappappa
pappappa.com