മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ മലയാളം; 'കാന്താര'യ്ക്കും 'ഹഖി'നുമൊപ്പം 'ലോക:'

'കാന്താര'യിൽ ഋഷഭ് ഷെട്ടിയും 'ലോക:'യിൽ കല്യാണി പ്രിയദർശനും
'കാന്താര'യിൽ ഋഷഭ് ഷെട്ടിയും 'ലോക:'യിൽ കല്യാണി പ്രിയദർശനുംപോസ്റ്ററുകൾ എഐ ഉപയോ​ഗിച്ച് സംയോജിപ്പിച്ചത്
Published on

പതിനേഴാമത് മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയുടെ (IFFM) പുരസ്‌കാര നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്‍നിര ബഹുഭാഷാ ചിത്രങ്ങള്‍ക്ക് വന്‍ നേട്ടം. ഈ വര്‍ഷത്തെ പ്രധാന അവാര്‍ഡ് വിഭാഗങ്ങളില്‍ 'കാന്താര ചാപ്റ്റര്‍ 1', 'ഹഖ്', 'ലോക:ചാപ്റ്റർ 1- ചന്ദ്ര' എന്നീ സിനിമകള്‍ ഒന്നിലധികം നാമനിര്‍ദേശങ്ങള്‍ സ്വന്തമാക്കി പുരസ്‌കാരപ്പട്ടികയില്‍ ആധിപത്യം ഉറപ്പിച്ചു. വിവിധ ഇന്ത്യന്‍ ഭാഷകളിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ ആദരിക്കുന്ന മേളയില്‍ കനത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്.

Must Read
'ലഗാന്റെ' കാല്‍നൂറ്റാണ്ട് ആഘോഷമാക്കാന്‍ ആമിര്‍ ഖാന്‍ മെല്‍ബണിലേക്ക്
'കാന്താര'യിൽ ഋഷഭ് ഷെട്ടിയും 'ലോക:'യിൽ കല്യാണി പ്രിയദർശനും

ഏറ്റവും മികച്ച ചിത്രത്തിനുള്ള നാമനിര്‍ദ്ദേശ പട്ടികയിലാണ് മൂന്നു ചിത്രങ്ങളും ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ വൈവിധ്യവും സാംസ്‌കാരിക പശ്ചാത്തലവും ശക്തമായ കഥപറച്ചിലും ഉയര്‍ത്തിപ്പിടിക്കുന്നവയാണ് നാമനിര്‍ദേശ പട്ടികയിലെത്തിയ ഓരോ ചിത്രങ്ങളുമെന്ന് ജൂറി വിലയിരുത്തി.

'ലോക:ചാപ്റ്റർ 1- ചന്ദ്ര' പോസ്റ്റർ
'ലോക:ചാപ്റ്റർ 1- ചന്ദ്ര' പോസ്റ്റർഅറേഞ്ച്ഡ്

തെന്നിന്ത്യയില്‍ നിന്ന് ആഗോളതലത്തില്‍ ശ്രദ്ധനേടിയ 'കാന്താര'യുടെ പ്രീക്വല്‍ പതിപ്പായ 'കാന്താര ചാപ്റ്റര്‍ 1' മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ (രണ്ടും ഋഷഭ് ഷെട്ടി) ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങളില്‍ മത്സരിക്കുന്നുണ്ട്.

'കാന്താര' പോസ്റ്റർ
'കാന്താര' പോസ്റ്റർഅറേഞ്ച്ഡ്

ഇതിന് പുറമെയാണ് മികച്ച പ്രമേയവും സാമൂഹിക പ്രസക്തിയുമുള്ള 'ഹഖ്', ദൃശ്യഭംഗികൊണ്ടും കഥാതന്തു കൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റിയ 'ലോക:' എന്നീ ചിത്രങ്ങളും വിവിധ സാങ്കേതിക-അഭിനയ വിഭാഗങ്ങളിലെ പുരസ്‌കാര പരിഗണനാപ്പട്ടികയിലുള്ളത്.

'ഹഖ്' പോസ്റ്റർ
'ഹഖ്' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ഓസ്ട്രേലിയയില്‍ വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേള, ഇന്ത്യന്‍ സിനിമകളെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. വരും ദിവസങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക ചടങ്ങുകളിലും റെഡ് കാര്‍പെറ്റ് പ്രദര്‍ശനങ്ങളിലും ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും പങ്കെടുക്കും. കടുത്ത മത്സരം നടക്കുന്ന ഈ മേളയിലെ അന്തിമ വിജയികളെ പ്രഖ്യാപിക്കാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍.

Pappappa
pappappa.com