'ലഗാന്റെ' കാല്‍നൂറ്റാണ്ട് ആഘോഷമാക്കാന്‍ ആമിര്‍ ഖാന്‍ മെല്‍ബണിലേക്ക്

'ല​ഗാൻ' പോസ്റ്റർ
'ല​ഗാൻ' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച 'ലഗാന്‍' റിലീസ് ചെയ്തിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു. ആമിര്‍ ഖാനെ നായകനാക്കി അശുതോഷ് ഗൗരികര്‍ ദൃശ്യാവിഷ്‌കാരമൊരുക്കിയ ഈ പീരിയഡ് സ്‌പോര്‍ട്‌സ് ഡ്രാമയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം രാജ്യാന്തരതലത്തില്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേള.

Must Read
അമ്മയാകാനുള്ള ഒരുക്കത്തിൽ; മെറ്റ് ഗാലയ്ക്ക് ദീപികയില്ല
'ല​ഗാൻ' പോസ്റ്റർ

ഓഗസ്റ്റ് 13 മുതല്‍ 23 വരെ ഓസ്ട്രേലിയയില്‍ നടക്കുന്ന മേളയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനമുണ്ടാകും. പ്രദര്‍ശനത്തില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനും വിശേഷങ്ങള്‍ പങ്കുവെക്കാനുമായി സാക്ഷാല്‍ ആമിര്‍ ഖാന്‍ നേരിട്ടെത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്ത. മെല്‍ബണിലെ പ്രശസ്തമായ എസിഎംഐ തിയേറ്ററിലാണ് 'ലഗാന്റെ' സ്‌പെഷ്യല്‍ സ്‌ക്രീനിങ്.

'ല​ഗാനി'ൽ നിന്ന്
'ല​ഗാനി'ൽ നിന്ന്കടപ്പാട്-ഐഎംഡിബി

'ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്നായ 'ലഗാന്‍' റിലീസ് ചെയ്തിട്ട് 25 വര്‍ഷം തികയുന്ന വേളയില്‍, ആമിര്‍ ഖാനെ മെല്‍ബണിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളെയും സംവിധായകരെയും ഒരേപോലെ സ്വാധീനിച്ച ചിത്രത്തോടെ മേളയ്ക്ക് തുടക്കം കുറിക്കാന്‍ കഴിയുന്നത് അഭിമാനകരമാണ്'-ഫെസ്റ്റിവല്‍ ഡയറക്ടര്‍ മിതു ഭൗമിക് ലാംഗെ പറഞ്ഞു.

'ല​ഗാനി'ൽ നിന്ന്
'ല​ഗാനി'ൽ നിന്ന്കടപ്പാട്-ഐഎംഡിബി

പോയവര്‍ഷങ്ങളില്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിജയ് സേതുപതി തുടങ്ങിയ വന്‍ താരനിര പങ്കെടുത്ത മേളയുടെ പതിനേഴാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. 'ലഗാന്റെ' വാര്‍ഷികാഘോഷങ്ങള്‍ക്ക് പുറമെ, വിവിധ ഇന്ത്യന്‍ ഭാഷകളിലെ മികച്ച ചിത്രങ്ങളുടെ പ്രീമിയറുകളും മേളയുടെ മുഖ്യ ആകര്‍ഷണങ്ങളാകും.

Pappappa
pappappa.com