പൃഥ്വിരാജ് ചിത്രം 'ഐ നോബഡി' ട്രെയിലര്‍ ഇന്ന്; റിലീസ് പ്രഖ്യാപനം ഉണ്ടായേക്കും

'ഐ നോബഡി' ട്രെയിലര്‍ അനൗൺസ്മെന്റ് പോസ്റ്റർ
'ഐ നോബഡി' ട്രെയിലര്‍ അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

'റോഷാക്കി'നുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരന്‍ ചിത്രം 'ഐ നോബഡി'യുടെ ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 18-ന് വൈകീട്ട് അഞ്ചിന് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു. പൃഥ്വിരാജിന്റെ പുതിയൊരു പോസ്റ്ററിനൊപ്പമാണ് അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്.

Must Read
തലയ്ക്കു പകരം നമ്പര്‍... അത് 'ഐ നോബഡി' രഹസ്യമോ?
'ഐ നോബഡി' ട്രെയിലര്‍ അനൗൺസ്മെന്റ് പോസ്റ്റർ

ട്രെയിലര്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ദിവസം പൃഥ്വിരാജും ചിത്രത്തിലെ മറ്റൊരു പ്രധാന താരമായ പാര്‍വതി തിരുവോത്തും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയിരുന്നു. ജൂലായ് 9 എന്ന തീയതി വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇരുവരും പ്രൊഫൈല്‍ പിക്ചര്‍ ആക്കിയത്. ഇതോടെ ചിത്രം ജൂലായ് 9-ന് തിയറ്ററുകളില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

'ഐ, നോബഡി'സെറ്റിൽ പൃഥ്വിരാജിനൊപ്പം പാർവതി
'ഐ, നോബഡി'സെറ്റിൽ പൃഥ്വിരാജിനൊപ്പം പാർവതിഫോട്ടോ-അറേഞ്ച്ഡ്

റിലീസ് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ന് പുറത്തിറങ്ങുന്ന ട്രെയിലറിലൂടെ ഇതില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'കെട്ട്യോളാണെന്റെ മാലാഖ', 'റോഷാക്ക്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസാം ബഷീര്‍ ആദ്യമായാണ് പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത് എന്നിവര്‍ക്കൊപ്പം ഒന്നിക്കുന്നത്. ഒരു ബാങ്ക് കൊള്ളയെയും അതിന് പിന്നിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെയും കേന്ദ്രീകരിച്ചുള്ള സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറില്‍ ക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'ഐ നോബഡി' പോസ്റ്റർ
'ഐ നോബഡി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ഹക്കീം ഷാജഹാന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അശോകന്‍, വിജയരാഘവന്‍, മധുപാല്‍, നിഷാന്ത് സാഗര്‍, നന്ദു, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ഇര്‍ഷാദ് അലി തുടങ്ങി മലയാളത്തിലെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും, ദിനേഷ് പുരുഷോത്തമന്‍ ഛായാഗ്രഹണവും, റമീസ് എം.ബി ചിത്രസംയോജനവും നിര്‍വഹിക്കുന്നു. പ്രശസ്ത സ്റ്റണ്ട് ഡയറക്ടര്‍മാരായ യാനിക്ക് ബെന്‍, കലൈ കിങ്സണ്‍, അമിത് ജോളി ബാസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Pappappa
pappappa.com