തലയ്ക്കു പകരം നമ്പര്‍... അത് 'ഐ നോബഡി' രഹസ്യമോ?

പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റർ
പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

മലയാള സിനിമയില്‍, അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം ഹൈപ്പും ആകാംക്ഷയും ജനിപ്പിച്ചുകൊണ്ടാണ് നിസാം ബഷീര്‍ - പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'ഐ നോബഡി' അണിയറയില്‍ ഒരുങ്ങുന്നത്. പരീക്ഷണാത്മകമായ മേക്കിങ് ശൈലിയിലൂടെ 'റോഷാക്ക്' എന്ന സൈക്കോ-ത്രില്ലര്‍ സമ്മാനിച്ച നിസാം ബഷീര്‍, ഇത്തവണ പക്കാ ആക്ഷന്‍ ത്രില്ലറുമായാണ് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ നല്‍കുന്ന സൂചനയും ഇതിന് അടിവരയിടുന്നു. എന്നാല്‍ ടീസറിനേക്കാള്‍ ആരാധകരെ ഇപ്പോള്‍ മുള്‍മുനയില്‍ നിര്‍ത്തുന്നത് പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച നിഗൂഢ പോസ്റ്ററാണ്.

Must Read
'ഐ, നോബഡി'ക്കായി ആ പതിവ് തെറ്റിച്ചു: പാര്‍വതി തിരുവോത്ത്
പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റർ

കറുത്ത പശ്ചാത്തലത്തില്‍, ഷർട്ടിട്ട തലയില്ലാത്ത ഒരു മനുഷ്യരൂപത്തിന്റെ ചിത്രമാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന '090726' എന്ന നമ്പറാണ് ഇപ്പോള്‍ സിനിമാ ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ചാവിഷയം. 2026 ജൂലൈ 9-ന് (09-07-2026) ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നു എന്നതിന്റെ ഔദ്യോഗിക സൂചനയാണ് ഇതെന്നാണ് ചലച്ചിത്രലോകത്തുനിന്നുള്ള റിപ്പോര്‍ട്ട്. റിലീസ് തീയതി പോലും ഇത്രയും സസ്‌പെന്‍സ് നിലനിര്‍ത്തി പ്രഖ്യാപിക്കുന്ന അണിയറക്കാരുടെ ബുദ്ധി സിനിമയ്ക്കുള്ളിലെ വലിയൊരു നിഗൂഢതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

'ഐ നോബഡി' പോസ്റ്റർ
'ഐ നോബഡി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

മലയാളികള്‍ നെഞ്ചിലേറ്റിയ പ്രണയകാവ്യം 'എന്ന് നിന്റെ മൊയ്തീന്‍', 'കൂടെ', 'മൈ സ്റ്റോറി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഐ നോബഡി'. ഈ കെമിസ്ട്രി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം. പൃഥ്വിരാജിന്റെ മാസ് പ്രകടനവും പാര്‍വതിയുടെ കരുത്തുറ്റ കഥാപാത്രവും സ്‌ക്രീനില്‍ സൃഷ്ടിക്കാന്‍ പോകുന്ന മാജിക് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

'ഐ, നോബോഡി' ടീസറിൽ നിന്ന്
'ഐ, നോബോഡി' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഒരു ബാങ്ക് കൊള്ളയെയും അതിനെത്തുടര്‍ന്നുണ്ടാകുന്ന നാടകീയമായ സംഭവങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. സമീര്‍ അബ്ദുളിന്റെ തീക്ഷ്ണമായ തിരക്കഥയും ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് വലിയൊരു ദൃശ്യവിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. വിജയരാഘവന്‍, അശോകന്‍, മധുപാല്‍, നിഷാന്ത് സാഗര്‍, നന്ദു, വിനയ് ഫോര്‍ട്ട്, ഹക്കിം ഷാജഹാന്‍, ഗണപതി, സഞ്ജു ശിവറാം, സുധി കോപ്പ എന്നിവരാണു മറ്റു പ്രധാനതാരങ്ങള്‍.

Pappappa
pappappa.com