'രാജീവന്റെ കൈയിൽ രാജീവൻ സമ്പാദിക്കാത്ത കുറച്ച സ്വത്തുണ്ടല്ലോ....'ഈ സംഭാഷണത്തിൽ നിന്ന് തുടങ്ങുകയാണ് 'ഐ നോബഡി' ട്രെയിലർ. ആ പണം എങ്ങനെ വന്നു എന്നതിന്റെ അന്വേഷണമായിരിക്കും ഈ സിനിമ എന്നതിന്റെ വ്യക്തമായ സൂചന. പൃഥ്വിരാജിന്റെ വേഷപ്പകർച്ചകൾ കൊണ്ട് റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെയിലർ തരംഗമാകുകയും ചെയ്തു. അണിയറപ്രവർത്തകരുടെ ആരുടെയും പേരില്ല എന്നതാണ് ട്രെയിലറിന്റെ സവിശേഷത. 'പ്രൊഡ്യൂസ്ഡ് ബൈ എ ബഞ്ച് ഓഫ് നോബഡീസ്...' 'എഡിറ്റഡ് ബൈ എ നോബഡി' എന്നിങ്ങനെ എല്ലാം നോ ബഡി എന്ന വാക്ക് ചേർത്താണ് ട്രെയിലറിൽ കൊടുത്തിട്ടുള്ളത്
'എന്തു ചെയ്യാനാ സാറേ...കൈയിലിരുപ്പ് പണ്ടേ കുറച്ചു മോശമാ..' 'പപ്പേടെ കൂടെ അടി കൂടാൻ വന്നവർ ഇപ്പോ ജീവനോടെ ഇല്ല..' തുടങ്ങി പൃഥ്വി അവതരിപ്പിക്കുന്ന രാജീവൻ എന്ന കഥാപാത്രത്തിന്റെ ഡയലോഗുകളിൽ നിറയുന്നത് ദുരൂഹതയാണ്. അതാണ് ചിത്രത്തിന്റെ സസ്പെൻസും. ട്രെയിലറിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ജൂലായ് 9ന് 'ഐ നോബഡി' തിയേറ്ററുകളിലെത്തും.
പൃഥ്വിരാജിനൊപ്പം പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ് എന്നീ ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദിനേശ് പുരുഷോത്തമനാണ്.
ഹക്കീം ഷാജഹാന്‍, അശോകന്‍,വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നിഷാന്ത് സാഗര്‍, നന്ദു, ഇര്‍ഷാദ് അലി, മനോജ് കെയു, സുധി കോഴിക്കോട്, സഞ്ജു ശിവറാം, ഖാലിദ് റഹ്‌മാന്‍, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ,റോണി വര്‍ഗീസ്, മഹേന്ദ്രന്‍, അല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍, നക്ഷത്ര, ഐറ, ബീന ചന്ദ്രന്‍, സന അല്‍ത്താഫ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
'കെട്ട്യോളാണ് മാലാഖ', 'റോഷാക്ക്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സമീര്‍ അബ്ദുള്‍ നിര്‍വഹിക്കുന്നു. മമ്മൂട്ടി ചിത്രമായ 'റോഷാക്കി'നു ശേഷം സമീര്‍ അബ്ദുള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- റെമീസ് എംബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബെനിലാല്‍,ബിനു ജി.നായർ, പ്രൊഡക്ഷൻ ഡിസൈൻ-അർഷാദ് നക്കോത്ത്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,മേക്കപ്പ്-റോണെക്സ് സേവ്യർ,ആക്ഷൻ-യാനിക് ബെൻ,കലൈ കിങ്സൺ,അമിത്ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, വിഎഫ്എക്സ്-ലവകുശ,സ്റ്റിൽസ്-രോഹിത് കെ സുരേഷ്, ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയം,ഡിഐ-മാഗോ പോസ്റ്റ്,കളറിസ്റ്റ്-സുരേഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, പ്രമോഷൻസ് –പോഫാക്റ്റിയോ, ഡിസൈൻ-യെല്ലോ ടൂത്ത്സ്,പിആർഒ-എ.എസ് ദിനേശ്.