ബാങ്ക് കവര്‍ച്ചയും പൃഥ്വിരാജിന്റെ പോരാട്ടവും; ഉദ്വേഗം നിറച്ച് 'ഐ, നോബോഡി' ടീസര്‍

'ഐ, നോബോഡി' ടീസറിൽ നിന്ന്
'ഐ, നോബോഡി' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

'കെട്ട്യോളാണെന്റെ മാലാഖ', 'റോഷാക്ക്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസാം ബഷീറും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന 'ഐ, നോബോഡി' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ബാങ്ക് കവര്‍ച്ചയെ കേന്ദ്രീകരിച്ചുള്ള ത്രില്ലറായാണു ചിത്രം ഒരുങ്ങുന്നത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പൃഥ്വിരാജിന്റെ കഥാപാത്രം ക്രൂരമായി മര്‍ദിക്കപ്പെടുന്നതും തുടർന്ന് അയാൾ നേരിടുന്ന വെല്ലുവിളികളുമാണ് ടീസറിലെ പ്രധാന ആകര്‍ഷണം. പരിക്കേറ്റ നിലയിലുള്ള താരത്തിന്റെ വേറിട്ട ലുക്ക് ഇതിനോടകം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Must Read
'കറക്കം' ടീസർ ലോഞ്ച് ചെയ്ത് മോഹൻലാൽ,വരുന്നത് മ്യൂസിക്കൽ ഹൊറർ കോമഡി
'ഐ, നോബോഡി' ടീസറിൽ നിന്ന്

2018-ല്‍ പുറത്തിറങ്ങിയ 'കൂടെ' എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മലയാള സിനിമയില്‍ ഇന്നുവരെ പരീക്ഷിക്കാത്ത നവീനമായ മേക്കിങ് ശൈലിയാണ് നിസാം ബഷീര്‍ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് പാര്‍വതി നേരത്തെ, വ്യക്തമാക്കിയിരുന്നു. സാമൂഹിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഹക്കിം ഷാജഹാന്‍, ശങ്കര്‍ രാമകൃഷ്ണന്‍, വിജയരാഘവന്‍, അശോകന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ 4 എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. യാനിക്ക് ബെന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം ജൂലായില്‍ തിയറ്ററുകളില്‍ എത്തും. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ കരുത്തുറ്റ ആക്ഷന്‍-ഡ്രാമയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Pappappa
pappappa.com