'കറക്കം' ടീസർ ലോഞ്ച് ചെയ്ത് മോഹൻലാൽ,വരുന്നത് മ്യൂസിക്കൽ ഹൊറർ കോമഡി

'കറക്കം' ടീസർ പോസ്റ്റർ
'കറക്കം' ടീസർ പോസ്റ്റർഅറേഞ്ച്ഡ്
Published on: 

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമായ 'കറക്കം' ടീസർ ലോഞ്ച്ചെയ്ത് താരരാജാവ് മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അദ്ദേഹം കറക്കത്തിന്റെ ടീസർ പുറത്തിറക്കിയത്. പാട്ടും ഡിസ്കോയും കൊണ്ട് മൈക്കൽ ജാക്സൺ ലഹരിപിടിപ്പിച്ച എൺപതുകളിൽ നിന്ന്, പുതിയ കാലത്തിന്റെ കുരുക്കുകളിലേയ്ക്ക് റെട്രോ ആത്മാക്കൾ എത്തുന്നു.

ഒരു കൂട്ടം ന്യൂജനറേഷൻ യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ പശ്ചാത്തലം. പണ്ടെങ്ങോ മരിച്ചവർക്ക് ഇന്നത്തെ ലോകം വഴികാട്ടുമോ? അതോ തിരിച്ചോ? ആകാംക്ഷയുണർത്തി ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

Must Read
സിം​ഗപ്പുരിനെ സാക്ഷിയാക്കി 'പ്ലൂട്ടോ' ടീസർ ലോഞ്ച്
'കറക്കം' ടീസർ പോസ്റ്റർ

ശ്രീനാഥ് ഭാസി, ഫെമിന ജോർജ്ജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ. എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം മലയാള സിനിമ ലോകത്തെ ഒരു പുതുപുത്തൻ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്. എൺപതുകളിലെ റെട്രോ ആത്മാക്കൾ കഥാപാത്രങ്ങളെ പിന്തുടരുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

കറക്കത്തിലെ 'യക്ഷിയേ ചിരി' ​ഗാനത്തിന്റെ പോസ്റ്ററിൽ നിന്ന്
കറക്കത്തിലെ 'യക്ഷിയേ ചിരി' ​ഗാനത്തിന്റെ പോസ്റ്ററിൽ നിന്ന്അറേ‍ഞ്ച്ഡ്

ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിൻ്റെയും ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു.

Pappappa
pappappa.com