ആസിഫ് അലി 'മാജിക്' വരുന്നു...'ഹൗഡിനി' ഫസ്റ്റ് ലുക്ക് പുറത്ത്

'ഹൗഡിനി' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ആസിഫ് അലി
'ഹൗഡിനി' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ആസിഫ് അലിഅറേഞ്ച്ഡ്
Published on

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ജി. ​പ്ര​ജേ​ഷ് സെ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർവ​ഹി​ക്കു​ന്ന 'ഹൗ​ഡി​നി- ദി ​കിങ് ഓ​ഫ് മാ​ജി​ക്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ക്യാ​പ്റ്റ​ൻ, വെ​ള്ളം, മേ​രി ആ​വാ​സ് സു​നോ, ദ് ​സീ​ക്ര​ട്ട് ഓ​ഫ് വി​മെ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്രമാണിത്. മാന്ത്രി​ക​വി​ദ്യ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​റി​ട്ടൊ​രു പ്ര​മേ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന 'ഹൗ​ഡി​നി' ആ​സി​ഫ് അ​ലി​യു​ടെ ക​രി​യ​റി​ലെ മ​റ്റൊ​രു വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Must Read
ആ​ടി​നും ക​ത്ത​നാ​ർ​ക്കും ശേ​ഷം വീ​ണ്ടും ജയസൂര്യഫാ​ന്‍റ​സി;'മാ​യ​ൻ' വരുന്നു
'ഹൗഡിനി' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ആസിഫ് അലി

ബ്ലൂ ​ഹി​ൽ നൈ​ലി​ന്‍റെ ബാ​ന​റി​ൽ ജോ​ബി പി. ​സാം ആ​ണ് ചി​ത്രത്തിന്‍റെ നി​ർമാണം. പ്ര​ജേ​ഷ് സെ​ൻ മൂ​വി ക്ല​ബ്ബ് സ​ഹ​നി​ർ​മാതാ​ക്ക​ളാ​യ ചി​ത്ര​ത്തി​ൽ അ​ബ്ബാ​സ് സി​റാ​ജ്, ഷം​സീ​ർ ഹം​സ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​ർ. അ​ന്ത​രി​ച്ച പ്ര​ശ​സ്ത നാ​ട​ക സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് നാ​രാ​യ​ണൻ ചിത്രത്തിൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഗു​രു സോ​മ​സു​ന്ദ​രം, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ദേ​വി നാ​യ​ർ തു​ട​ങ്ങി​യ താ​ര​നി​രയും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

'ഹൗഡിനി' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ഹൗഡിനി' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

ബി​ജി​ബാ​ൽ സം​ഗീ​ത സം​വി​ധാ​ന​വും നൗ​ഷാ​ദ് ഷെ​രീ​ഫ് ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വഹി​ക്കു​ന്നു. ബി​ജി​ത് ബാ​ല​യാ​ണ് എ​ഡി​റ്റ​ർ. മേ​ക്ക​പ്പ്: റ​ഷീ​ദ് അ​ഹ​മ്മ​ദ്, വ​സ്‌​ത്രാ​ല​ങ്കാ​രം: അ​ഫ്രീ​ൻ ക​ല്ല​ൻ, സൗ​ണ്ട് ഡി​സൈ​ൻ: അ​രു​ൺ രാ​മ​വ​ർ​മ ത​മ്പു​രാ​ൻ, ഓ​ഡി​യോ​ഗ്രാ​ഫി: അ​ജി​ത് എ. ​ജോ​ർ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ജി​ത്തു പി​ര​പ്പ​ൻ​കോ​ട്, സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് കാ​മ​റ: ലെ​ബി​സ​ൺ ഗോ​പി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്റ്റ​ർ: ഗി​രീ​ഷ് മാ​രാ​ർ, ത്രി​ൽ​സ്: മാ​ഫി​യ ശ​ശി, ഡി.​ഐ: ആ​ക്ഷ​ൻ ഫ്രെ​യിം മീ​ഡി​യ, ക​ള​റി​സ്റ്റ്: സു​ജി​ത് സ​ദാ​ശി​വ​ൻ, സ്ക്രി​പ്റ്റ് ആ​ൻ​ഡ് ഡ​യ​റ​ക്ട​ർ അ​സോ​സി​യേ​റ്റ്: എം. ​കു​ഞ്ഞാ​പ്പ, മാ​ജി​ക് കൊ​റി​യോ​ഗ്രാ​ഫ​ർ: സ​മീ​ർ, പ്രോജക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ: പ്ര​ദീ​പ് മേ​നോ​ൻ, പ്രൊ​ഡ​ക്ഷ​ൻ കോ ​ഓ​ർ​ഡി​നേ​ഷ​ൻ: ഷി​ബി​രാ​ജ്.

Pappappa
pappappa.com