

എസ്.ആർ ക്രിയേഷൻസിൻ്റെ ബാനറിൽ സുരേന്ദ്രൻ പയ്യാനക്കൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ഹെഡ്മിസ്ട്രസ് സുമംഗലദേവി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിൽവെച്ച് നടൻ ഉണ്ണിരാജ പ്രകാശനം ചെയ്തു. നിജബുദീൻ റാവുത്തർ, പി.എച്ച് താഹ എന്നിവരാണ് ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
അപ്പർ പ്രൈമറി സ്കൂളിന്റെ പശ്ചാത്തലത്തിൽ ഉണ്ടാവുന്ന സംഭവങ്ങളും അതിനെ നേരിടേണ്ടിവരുന്ന ഒരു ഹെഡ്മിസ്ട്രസിന്റെ ജീവിതാനുഭവങ്ങളും രസകരമായി ചിത്രീകരിക്കുന്ന ഈ ചിത്രം ഡിസംബറിൽ കോഴിക്കോട് ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരമായിരിക്കും ടൈറ്റിൽ റോളിൽ അഭിനയിക്കുന്നത്.
ഉണ്ണി രാജ,നിർമ്മൽ പാലാഴി,വിനോദ് കോവൂർ,രമേശ് കാപ്പാട്,സുരേഷ് മഞ്ഞപ്പാലം,ഗംഗൻവി നായർ, റോയ് പുനലൂർ, റീന, കൃഷ്ണ, രത്‌നകല, നിധിഷ,ബീന തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. .
ഛായാഗ്രഹണം- അഷറഫ് പാലാഴി,ഗാനരചന-ഗിരീഷ് ആമ്പ്ര,സംഗീതം-കമൽനാഥ് പയ്യന്നൂർ,പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം,ചമയം-ഹക്കീം വയനാട്,വസ്ത്രാലങ്കാരം- രാജൻ തടായിൽ,കല-വിനയൻ വള്ളിക്കുന്ന്,സ്റ്റിൽസ്-കൃഷ്ണദാസ് വളയനാട്,പ്രമോഷൻ ആന്റ് പബ്ലിസിറ്റി-വിനോദ് പി വേങ്ങേരി,ഡിസൈൻ-ഷാജി പാലോളി,പിആർഒ-എ.എസ് ദിനേശ്