അർജുൻ അശോകന്റെ 'മെൽകൗ പോണ്ടിച്ചേരി' നവംബർ 13-ന്

'മെൽകൗ പോണ്ടിച്ചേരി' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
'മെൽകൗ പോണ്ടിച്ചേരി' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

അർജുൻ അശോകൻ നായകനാകുന്ന 'മെൽകൗ പോണ്ടിച്ചേരി'യുടെ റിലീസ് തിയതി പുറത്തുവിട്ട് നിർമാതാക്കൾ. നവംബർ 13-ന് ചിത്രം തിയേറ്ററുകളിലെത്തും. നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം, യുവത്വത്തിന്റെ ആഘോഷവും സൗഹൃദത്തിന്റെ രസകരമായ നിമിഷങ്ങളും കോർത്തിണക്കിയ മുഴുനീള കോമഡി എന്റർടെയ്‌നറാണ്.

Must Read
ഉരുൾപൊട്ടലിനെ അതിജീവിച്ച 'ചിൽ' എന്ന നായ്ക്കുട്ടിയുടെ കഥയുമായി 'ഖുശ്പു'
'മെൽകൗ പോണ്ടിച്ചേരി' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

കേരളത്തിൽനിന്ന് ഒരുസംഘം യുവാക്കൾ പോണ്ടിച്ചേരിയിലേക്കു നടത്തുന്ന രസകരമായ റോഡ് ട്രിപ്പും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അർജുൻ അശോകനൊപ്പം ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ, പ്രമുഖ തമിഴ് ഹാസ്യ താരം മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. പുതുമുഖം ശ്രീലക്ഷ്മി വിജയനാണ് ചിത്രത്തിലെ നായിക. സനൂപ് തൈക്കുടമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'മെൽകൗ പോണ്ടിച്ചേരി' പോസ്റ്റർ
'മെൽകൗ പോണ്ടിച്ചേരി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

സംവിധായകൻ അരുൺ ഗോപിയും ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമിക്കുന്ന ചിത്രം ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.