
ജെയിന്‍ കെ. പോള്‍, സുനില്‍ സുഗത, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ. കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'എന്റെ കല്യാണം ഒരു മഹാ സംഭവം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
സക്കീര്‍ ഹുസൈന്‍, നന്ദ കിഷോര്‍, കിരണ്‍ സരിഗ, ശ്യാം മാങ്ങാട്, ഷിജു പടിഞ്ഞാറ്റിന്‍കര,ഷിബു സി.ആര്‍, ബിജുക്കുട്ടന്‍, കൊല്ലം സിറാജ്, അമല്‍ ജോണ്‍, സുനില്‍ സൂര്യ,വിജയ് ശങ്കര്‍, വിപിന്‍ വിജയന്‍, ലക്ഷ്മി കായംകുളം, കീര്‍ത്തി ശ്രീജിത്ത്,ബാലതാരങ്ങളായ അദ്വൈത്, റിദ്വി വിപിന്‍, അനുഷ്‌ക തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയന്‍ ചിത്രം നിര്‍മിക്കുന്നു. ഛായാഗ്രഹണം നജീബ് ഷാ, ബിജോയ് ബി എഴുതിയ കഥയ്ക്ക് സജി ദാമോദര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. കാവാലം നാരായണപ്പണിക്കര്‍, രാധാമണി ശ്രീജിത്ത്, കാര്‍ത്തിക് എന്‍.കെ അമ്പലപ്പുഴ എന്നിവരുടെ വരികള്‍ക്ക് ബാബു നാരായണന്‍, സുമേഷ് ആനന്ദ് (റീമിക്‌സ് സോങ്ങ്) എന്നിവര്‍ സംഗീതം പകരുന്നു. അന്‍വര്‍ സാദത്ത്, നിഖില്‍ മാത്യു, റാം ദേവ് ഉദയകുമാര്‍, ശാലിനി കൃഷ്ണ എന്നിവരാണ് ഗായകര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സീനത്ത്, ഡോ. രാജേന്ദ്ര കുറുപ്പ് എം.എസ്, പശ്ചാത്തല സംഗീതം ജയകുമാര്‍.