'കിഷ്കിന്ധാകാണ്ഡ'ത്തിനുശേഷം 'എക്കോ'യുമായി ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേഷും

ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേഷ് കൂട്ടുകെട്ടിന്റെ എക്കോ ടൈറ്റിൽ പോസ്റ്റർ
എക്കോ ടൈറ്റിൽ പോസ്റ്റർഅറേ‍ഞ്ച്ഡ്
Published on

സൂപ്പർ ഹിറ്റായ 'കിഷ്കിന്ധാകാണ്ഡം'എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേഷ് എന്നിവർ ഒന്നിക്കുന്ന 'എക്കോ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ റിലീസായി. പടക്കളം,ആലപ്പുഴ ജിംഖാന,ഫാലിമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനാവുന്ന ഈ ചിത്രത്തിൽ സൗരബ്സച്ചിദേവ്,നരേൻ,വിനീത്,അശോകൻ,ബിനു പപ്പു,രഞ്ജിത്ത് ശേഖർ,സഹീർ മുഹമ്മദ്‌,ബിയാനാ മോമിൻ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം ബാഹുൽ രമേഷ് തന്നെ നിർവ്വഹിക്കുന്നു.

Must Read
പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ; 'സന്തോഷ് ട്രോഫി' തുടങ്ങി
ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേഷ് കൂട്ടുകെട്ടിന്റെ എക്കോ ടൈറ്റിൽ പോസ്റ്റർ

ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം ആണ് ചിത്രം നിർമിക്കുന്നത്. സംഗീതം-മുജീബ് മജീദ്‌,എഡിറ്റിങ്-സൂരജ് ഇ എസ്,പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കലാസംവിധാനം-സജീഷ് താമരശ്ശേരി,മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം-സുജിത്ത് സുധാകരൻ,ഓഡിയോ ഗ്രാഫി-വിഷ്ണു ഗോവിന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാഗർ, പ്രോജക്ട് ഡിസൈനർ-സന്ദീപ് ശശിധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ജിതേഷ് അഞ്ചുമന,സ്റ്റിൽസ്-റിൻസൻ എം.ബി, ഡിസൈൻ-യെല്ലോടൂത്ത്,വിതരണം-ഐക്കൺ സിനിമാസ്,പിആർഒ-എ.എസ് ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com