മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ദുല്‍ഖര്‍ സല്‍മാന് ആദരം

ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻഫോട്ടോ- അറേഞ്ച്ഡ്
Published on

ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ വൈവിധ്യമാര്‍ന്ന സംഭാവനകള്‍ പരിഗണിച്ച് യംഗ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനെ ഈ വര്‍ഷത്തെ മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദരിക്കും. ഓഗസ്റ്റ് 13 മുതല്‍ 23 വരെ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ വെച്ചാണ് 17-ാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ പ്രത്യേക പുരസ്‌കാരം നല്‍കിയാണ് ദുല്‍ഖറിനെ ആദരിക്കുന്നത്.

Must Read
'DQ41' ഇനി 'ശ്രീ ശ്രീ';കാമ്പസ് പ്രണയകഥയുമായി ദുൽഖറും പൂജാ ​ഹെ​ഗ്ഡെയും
ദുൽഖർ സൽമാൻ

പാന്‍-ഇന്ത്യന്‍ തലത്തിലെ മിന്നുന്ന യാത്രയാണ് ദുല്‍ഖറിന്റേത്. 'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ദുല്‍ഖര്‍ സല്‍മാന്‍ പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് തന്റെ അഭിനയമേഖല വ്യാപിപ്പിച്ചു. വ്യത്യസ്ത ഭാഷകളില്‍ തിളങ്ങിയതിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

മലയാളത്തിന് പുറമെ തെലുങ്കിലെ 'സീതാരാമം', 'മഹാനടി', തമിഴിലെ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍', ഹിന്ദിയിലെ 'കര്‍വാന്‍', 'ഛുപ്' തുടങ്ങിയ ചിത്രങ്ങളിലെ ദുല്‍ഖറിന്റെ പ്രകടനങ്ങള്‍ ആഗോളതലത്തില്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.

ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻഫോട്ടോ കടപ്പാട്- ദുൽഖർ ഫേസ്ബുക്ക് പേജ്

ആദരം ഏറ്റുവാങ്ങുന്നതിനൊപ്പം, ഇത്തവണത്തെ ഐഎഫ്എഫ്എം അവാര്‍ഡുകളില്‍ മികച്ച നടനുള്ള നാമനിര്‍ദേശ പട്ടികയിലും ദുല്‍ഖര്‍ സല്‍മാന്‍ ഇടംപിടിച്ചിട്ടുണ്ട്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കറി'ലെ മികച്ച പ്രകടനത്തിനാണ് ദുല്‍ഖറിന് നാമനിര്‍ദേശം ലഭിച്ചത്.

Pappappa
pappappa.com