ജോർജ്കുട്ടിയുടെ കുടുംബദൃശ്യം; 'ദൃശ്യം 3' പുതിയ പോസ്റ്റര്‍ പുറത്ത്

'ദൃശ്യം-3' പുതിയ പോസ്റ്റർ
'ദൃശ്യം-3' പുതിയ പോസ്റ്റർഅറേഞ്ച്ഡ്
Published on

ഇന്ത്യന്‍ സിനിമയിലെതന്നെ മികച്ച ക്രൈം ത്രില്ലര്‍ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗം ഏപ്രില്‍ രണ്ടിന് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ അണിയറക്കാരും താരങ്ങളും പങ്കുവച്ച പുതിയ പോസ്റ്റര്‍ ആണ് ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്. വാഴത്തോട്ടത്തിനു നടുവില്‍ ചിന്താവിവഷ്ടനായി നില്‍ക്കുന്ന ജോര്‍ജുകുട്ടിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിനു തൊട്ടുപിന്നാലെ, ഇപ്പോള്‍ കുടുംബത്തോടൊപ്പമുള്ള പുതിയ പോസ്റ്ററും പോസ്റ്ററും ചലച്ചിത്രാസ്വാദകര്‍ ആഘോഷമാക്കുകയാണ്.

Must Read
വാഴത്തോട്ടത്തിനരികെ ജോർജുകുട്ടി;ആ നി​ഗൂഢ 'ദൃശ്യം' വീണ്ടും
'ദൃശ്യം-3' പുതിയ പോസ്റ്റർ

പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളും വ്യത്യസ്തമായ സൂചനകളാണു നല്‍കുന്നത്. ഒറ്റയ്ക്ക് നില്‍ക്കുന്ന പോസ്റ്ററില്‍ ജോര്‍ജുകുട്ടിയുടെ മുഖത്തെ ആശങ്ക പ്രകടമാണെങ്കില്‍, കുടുംബത്തോടൊപ്പമുള്ള പോസ്റ്ററില്‍ സമാധാനമായി വീടിനു മുന്നിലിരിക്കുന്ന ജോര്‍ജുകുട്ടിയെയാണ് കാണാന്‍ കഴിയുന്നത്. ഈ വൈരുധ്യം തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള ദുരൂഹതയ്ക്കു കനമേറുന്നത്. ജോര്‍ജുകുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന വൈകാരിക നിമിഷങ്ങളിലൂടെയായിരിക്കും കഥ വികസിക്കുകയെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

'ദൃശ്യം 3' റിലീസ് പ്രഖ്യാപന പോസ്റ്റർ
'ദൃശ്യം 3' റിലീസ് പ്രഖ്യാപന പോസ്റ്റർഅറേഞ്ച്ഡ്

റിലീസിന് മുമ്പേ തന്നെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുകയാണ് ദൃശ്യം 3. തിയറ്റര്‍-ഡിജിറ്റല്‍ അവകാശങ്ങള്‍ വിറ്റുപോയതിലൂടെ ഏകദേശം 350 കോടി രൂപയുടെ പ്രീ-ബിസിനസ് ചിത്രം നേടിക്കഴിഞ്ഞു. ഒരു പ്രാദേശിക ചിത്രം റിലീസിന് മുന്‍പ് ഇത്രയും വലിയ തുക നേടുന്നത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വമാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

2021-ല്‍ ഒടിടി റിലീസായി എത്തിയ രണ്ടാം ഭാഗത്തിനു ശേഷം, ഏകദേശം നാലര വര്‍ഷം പിന്നിടുമ്പോള്‍ ജോര്‍ജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാകും മൂന്നാം ഭാഗത്തിന്റെ കഥാപശ്ചാത്തലം. ആദ്യ രണ്ട് ഭാഗങ്ങളിലെയും പോലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളും സസ്‌പെന്‍സും ഈ ചിത്രത്തിലും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.

ദൃശ്യം-3 പോസ്റ്റർ
'ദൃശ്യം-3' പോസ്റ്റർഅറേഞ്ച്ഡ്

മലയാളം പതിപ്പ് ഏപ്രില്‍ രണ്ടിന് എത്തുമ്പോള്‍, അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി പതിപ്പ് ഒക്ടോബര്‍ രണ്ടിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 2013-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. തുടര്‍ന്ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ചൈനീസ് ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

Related Stories

No stories found.
Pappappa
pappappa.com