വാഴത്തോട്ടത്തിനരികെ ജോർജുകുട്ടി;ആ നി​ഗൂഢ 'ദൃശ്യം' വീണ്ടും

ദൃശ്യം-3 പുതിയ പോസ്റ്റർ
'ദൃശ്യം-3' പുതിയ പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Published on

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിസ്മയങ്ങളിലൊന്നായ 'ദൃശ്യം' സീരീസിലെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും അണിയറക്കാരും. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ പങ്കുവച്ചത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

Must Read
ദൃശ്യം-3 ഏപ്രിലില്‍, അമിതപ്രതീക്ഷകൾ അരുതെന്ന് ജീത്തുവിന്റെ അഭ്യർഥന
ദൃശ്യം-3 പുതിയ പോസ്റ്റർ

ഒരു വാഴത്തോട്ടത്തിനു മുന്നില്‍ നിഗൂഢമായ നോട്ടവുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. ചിത്രം ഏപ്രില്‍ 2-ന് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൃശ്യം ഒന്നാംഭാ​ഗത്തിന്റെ ചരിത്രപ്രസിദ്ധമായ പോസ്റ്ററിൽ കുരുമുളകുതോട്ടത്തിലൂടെ നോക്കുന്ന ജോർജുകുട്ടിയാണുണ്ടായിരുന്നത്. രണ്ടാം ഭാഗത്തില്‍നിന്നു വ്യത്യസ്തമായ ശൈലിയിലായിരിക്കും മൂന്നാം ഭാഗമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

'ദൃശ്യം-3' പുതിയ പോസ്റ്റർ
'ദൃശ്യം-3' പുതിയ പോസ്റ്റർഅറേഞ്ച്ഡ്

രണ്ടാം ഭാഗം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവമുള്ളതായിരുന്നുവെങ്കില്‍, മൂന്നാം ഭാഗം കുറച്ചുകൂടി വൈകാരികമായ തലത്തിലായിരിക്കും എന്നാണ് സൂചനകള്‍. 'ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണല്‍ ആയിരിക്കും...' - ജീത്തു ജോസഫ് നേരത്തെ പറഞ്ഞതിങ്ങനെ.

ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ ഇനി എന്തൊക്കെ സംഭവിക്കാം എന്നതിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. കഥാപാത്രങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയൊരു അനുഭവം നല്‍കാനാണ് സംവിധായകന്‍ ജീത്തു ജോസഫ് ശ്രമിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച 'ദൃശ്യം', തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വലിയ വിജയം നേടുകയും ചെയ്തിരുന്നു. വിദേശഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു.

ദൃശ്യം ഒന്നാം ഭാ​ഗത്തിന്റെ പോസ്റ്റർ
'ദൃശ്യം' ഒന്നാം ഭാ​ഗത്തിന്റെ പോസ്റ്റർകടപ്പാട്-ദ് കംപ്ലീറ്റ് ആക്ടർ ഡോട് കോം

മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ദിഖ് തുടങ്ങിയ വന്‍ താരനിര തന്നെ മൂന്നാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്. 2021-ല്‍ ഒടിടി റിലീസായി എത്തിയ രണ്ടാം ഭാഗത്തിനു ശേഷം ബോക്‌സ്ഓഫീസ് ജൈത്രയാത്രയ്ക്കായി ജോര്‍ജുകുട്ടിയും സംഘവും എത്തുകയാണ് ഏപ്രിലില്‍.

Related Stories

No stories found.
Pappappa
pappappa.com