സിജു വില്‍സന്റെ മെഡിക്കല്‍ ത്രില്ലര്‍ 'ഡോസ്' ഏപ്രില്‍ 24-ന്

ഡോസ് പോസ്റ്റർ,സിജു വിൽസൻ
ഡോസ് പോസ്റ്റർ,സിജു വിൽസൻകടപ്പാട്-ഫേസ്ബുക്ക്
Published on

യുവതാരം സിജു വില്‍സന്റെ മെഡിക്കല്‍ ത്രില്ലര്‍ 'ഡോസ്' ഏപ്രില്‍ 24-ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിനൊപ്പം പ്രധാന താരങ്ങളെ അണിനിരത്തിയുള്ള സെക്കന്‍ഡ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഞെട്ടിക്കുന്ന യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഉദ്വേഗജനകമായ അനുഭവമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

Must Read
ഏപ്രിൽ 23ന് അല്ല, മഹാസംഭവമായി 'പേട്രിയറ്റ്' മെയ് ഒന്നിന് തിയേറ്ററുകളിൽ
ഡോസ് പോസ്റ്റർ,സിജു വിൽസൻ

നവാഗതനായ അഭിലാഷ് ആര്‍. നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഷാന്റോ തോമസാണ് നിര്‍മിക്കുന്നത്. ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഗോപി സുന്ദര്‍ സംഗീതവും വിഷ്ണു പ്രസാദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്യാം ശശിധരനാണ്.

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ബാംഗ്ലൂര്‍ ഹൈ' എന്ന ചിത്രവും സിജു വില്‍സന്റേതായി വരാനിരിക്കുന്നുണ്ട്. ഇതിനു പുറമെ നിഖില്‍ ഗീത് ഒരുക്കുന്ന 'മുന്നോട്ട്', ജഗന്‍ ഷാജി കൈലാസിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്ട് തുടങ്ങി നിരവധി ചിത്രങ്ങളാണ് സിജു വില്‍സന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒമർലുലുവിന്റെ ഹാപ്പി വെഡ്ഡിങ്ങിനുശേഷം സിജുവും ദൃശ്യ രഘുനാഥും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Related Stories

No stories found.
Pappappa
pappappa.com