സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലര്‍ 'ഡോസ്' മേയ് 22-ന്

‌'ഡോസി'ൽ സിജു വിൽസൺ
‌'ഡോസി'ൽ സിജു വിൽസൺഫോട്ടോ-അറേഞ്ച്ഡ്
Published on

സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലര്‍ 'ഡോസ്' മേയ് 22-ന് തിയേറ്ററുകളിലെത്തും. ട്രെയിലര്‍ റിലീസിനോടൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ റിലീസ് തിയതി പുറത്തുവിട്ടത്. നേരത്തെ ഏപ്രില്‍ 24-ന് നിശ്ചയിച്ചിരുന്ന റിലീസ് ചില കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു.

Must Read
കോടതി നിയോ​ഗിച്ച റിസീവറുടെ മേൽനോട്ടത്തിൽ 'ചേര' തിയേറ്ററുകളിലേക്ക്
‌'ഡോസി'ൽ സിജു വിൽസൺ

നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആശുപത്രി പശ്ചാത്തലത്തില്‍ നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളും ധാര്‍മിക പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം. ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ്ണ കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വിഷ്ണു പ്രസാദ് ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം ഗോപി സുന്ദര്‍.

Pappappa
pappappa.com