കോടതി നിയോ​ഗിച്ച റിസീവറുടെ മേൽനോട്ടത്തിൽ 'ചേര' തിയേറ്ററുകളിലേക്ക്

'ചേര' പോസ്റ്റർ
'ചേര' പോസ്റ്റർഅറേഞ്ച്ഡ്
Published on

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി നിയോ​ഗിച്ച റിസീവറുടെ മേൽനോട്ടത്തിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം 'ചേര'യാണ് കോടതി ഇടപെടലിലൂടെ തിയേറ്ററുകളിലെത്തുന്നത്.

Must Read
കാത്തിരിക്കുന്നു;ശാന്തസമുദ്രവും സമുദ്രകോപവും ഒന്നിച്ചാവാഹിക്കുന്ന ആ ജോഷിമാജിക്കിന്
'ചേര' പോസ്റ്റർ

ലൈൻ ഓഫ് കളേഴ്‌സിൻ്റെ ബാനറിൽ എം.സി അരുൺ നിർമാതാവും എൻഎൻ ജി ഫിലിംസിൻ്റെ ബാനറിൽ നിരൂപ് ഗുപ്‌ത കോ-പ്രൊഡ്യൂസറുമായാണ് 'ചേര'യുടെ നിർമാണം. ഇവർ തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തെത്തുടർന്നുള്ള കേസിലാണ് എറണാകുളം അഡീഷണൽ കോമേഴ്സ്യൽ കോർട്ട് ജഡ്ജ് രശ്മി ബി ചിറ്റൂർ റിസീവറിനെ നിയമിച്ചുകൊണ്ട് ഉത്തരവായത്. അഡ്വ.രശ്‌മി ഗോപാലകൃഷ്‌ണനായിരിക്കും റിസീവർ. 'ചേര' സിനിമയുമായി ബന്ധപ്പെട്ട തുടർ കാര്യങ്ങൾ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ട് പോകുന്നത്.

'ചേര' പോസ്റ്റർ
'ചേര' പോസ്റ്റർഅറേഞ്ച്ഡ്

ഈ കേസിൽ പരാതിക്കാരനായ എൻഎൻജി ഫിലിംസിന്റെ നിരൂപ് ഗുപ്തയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ. റെയിൻ കെ. രവിയും അഡ്വ. ജീമോൻ പി എബ്രഹാമും ആയിരുന്നു.

'ചേര' സംവിധാനം ചെയ്തിരിക്കുന്നത് ലിജിൻ ജോസ് ആണ്. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ പിആർഒ അജയ് തുണ്ടത്തിലാണ്.

Related Stories

No stories found.
Pappappa
pappappa.com