'വിധിക്കപ്പുറം' ഗൗരവക്കാരനായി ദിലീപ്; 'നീക്കം' ഫസ്റ്റ് ലുക്ക് പുറത്ത്

'നീക്ക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന്
'നീക്ക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. 'നീക്കം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍, കനത്ത താടിയും ഗൗരവമേറിയ ലുക്കുമായി മഴയത്ത് കുടപിടിച്ചു നില്‍ക്കുന്ന ദിലീപിനെയാണ് കാണാന്‍ കഴിയുന്നത്. 'Beyond Destiny' (വിധിക്ക് അപ്പുറം) എന്നാണ് സിനിമയുടെ ടാഗ്ലൈന്‍.

Must Read
അരുൺ​ഗോപി നിർമിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രത്തിന് പാക്ക് അപ്പ്
'നീക്ക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന്

പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മകനായ ജഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിബിന്‍ ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന സിനിമ വ്യത്യസ്തമായ ആഖ്യാനശൈലിയുള്ള ഒരു ഗ്രിപ്പിങ് ത്രില്ലറായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വോയ്സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിനുശേഷം വീണാ നന്ദകുമാര്‍ വീണ്ടും ദിലീപിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ജ​ഗൻ ഷാജികൈലാസ്, പുതിയ 'നീക്ക'ത്തിന്റെ സെറ്റിൽ ദിലീപിനൊപ്പം
ജ​ഗൻ ഷാജികൈലാസ്, പുതിയ 'നീക്ക'ത്തിന്റെ സെറ്റിൽ ദിലീപിനൊപ്പംഫോട്ടോ-അറേഞ്ച്ഡ്

സിദ്ദിഖ്, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിറാജുദീന്‍ നാസര്‍, സുധീര്‍ സുകുമാരന്‍, രമ്യ സുരേഷ് എന്നിവരാണു മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും സൂരജ് ഇ.എസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

'നീക്ക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
'നീക്ക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

ഉര്‍വശി തിയറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് എന്നീ ബാനറുകളില്‍ സന്ദീപ് സേനന്‍, അലക്‌സ് ഇ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. ​ഗാനങ്ങൾക്ക് ഈണം പകർന്നത് ദീപക് ദേവ്. മുജീബ് മജീദാണ് പശ്ചാത്തലസം​ഗീതം. കോ-പ്രൊഡ്യൂസർമാർ-സന്ദീപ് സേനൻ,നിമിത ഫ്രാൻസിസ് എം. പ്രോജക്ട് ഡിസൈനർ-മനു ആലുക്കൽ.

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ നീക്കത്തിന്റെ
'നീക്ക'ത്തിന്റെ പൂജാ ചടങ്ങിൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്

ഷാജി കൈലാസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ജഗന്‍ തന്റെ ആദ്യ ചിത്രത്തിലൂടെ പിതാവിനെപ്പോലെ തന്നെ ഒരു ആക്ഷന്‍-ത്രില്ലര്‍ മൂഡ് പ്രേക്ഷകര്‍ക്കു സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പുറത്തുവിടും.

Related Stories

No stories found.
Pappappa
pappappa.com