ദിലീപ് ഇനി ദൈവത്തിനൊപ്പം സഞ്ചരിക്കുന്ന ഫൊറൻസിക് സർജൻ; 'ഹെനോക്' തുടങ്ങി

'ഹെനോക്' പൂജാചടങ്ങിൽ ദിലീപ്
'ഹെനോക്' പൂജാചടങ്ങിൽ ദിലീപ്ഫോട്ടോ-അറേഞ്ച്ഡ്
Published on: 

ദിലീപ് ഫൊറൻസിക് സർജനായി അഭിനയിക്കുന്ന പുതിയ ചിത്രം 'ഹെനോക്' ആലപ്പുഴയിൽ ആരംഭിച്ചു. ഉല്ലാസ് കൃഷ്‌ണ കൃഷ്‌ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം എം സ്റ്റാർ എന്റർടെയ്ൻമെൻ്റ്സ് നിർമിക്കുന്നു. തിങ്കളാഴ്ച ആലപ്പുഴ കല്ലുപാലത്ത് തിരുവതാംകൂർ സഹോദരിമാരായ ലളിത പത്മിനി രാഗിണിമാരുടെ പുരാതനമായ തറവാട്ടിലായിരുന്നു ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

Must Read
ഒരു കിഴക്കൻ ത്രില്ലർ വരുന്നു; ജിസ് ജോയി-ആസിഫ് ചിത്രം 'കോട്ടയം ബെൽറ്റ്' പൂർത്തിയായി
'ഹെനോക്' പൂജാചടങ്ങിൽ ദിലീപ്

ദിലീപും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ തുടങ്ങിയത്. നിർമാതാവ് ജോബി ജോർജ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. 'ദ് മാൻ ഇൻ ദ് മിസ്റ്റ്' എന്ന അടിക്കുറപ്പോടെയാണ് ഈ ചിത്രമെത്തുന്നത്. 'ഹെനോക്' എന്ന ബൈബിൾ വാക്ക് അനുസ്മരിപ്പിക്കുന്നത് 'ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവൻ' എന്നതിനെയാണ്. ഈ ചിത്രത്തിലെ ഫൊറൻസിക് സർജൻ ദൈവത്തിനൊപ്പം സഞ്ചരിക്കുമ്പോൾ എന്തെല്ലാം നീതിയാണ് ലഭിക്കുന്നത്?-അതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചിത്രത്തിന്റെ നിഗൂഢത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.

'ഹെനോക്' ടൈറ്റിൽ പോസ്റ്റർ
'ഹെനോക്' ടൈറ്റിൽ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

'പുഷ്പകവിമാന'മെന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധനേടിയ ഉല്ലാസ് കൃഷ്‌ണ ഇക്കുറി വലിയ ക്യാൻവാസിലാണ് ചിത്രമൊരുക്കുന്നത്. വലിയ താരനിരയുടെ അകമ്പടിയോടെയെത്തുന്ന ഈ ചിത്രം വലിയ മുതൽ മുടക്കിലാണ് നിർമിക്കുന്നത്. ആലപ്പുഴ, കുട്ടനാട്, പൂനെ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

'ഹെനോക്' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
'ഹെനോക്' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്

റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു, സുധി കോപ്പ, പ്രാർത്ഥന എസ്, ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

'ഹെനോക്' പൂജാചടങ്ങിൽ ദിലീപ് സംസാരിക്കുന്നു
'ഹെനോക്' പൂജാചടങ്ങിൽ ദിലീപ് സംസാരിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്

ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിങ്: ഷഫീഖ് വി.ബി, സംഗീതം: മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ: ദീപക് എ.നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, സ്റ്റിൽസ്: നന്ദു, ഡിജിറ്റൽ പ്രമോഷൻസ്: അനൂപ് സുന്ദരൻ,പിആർഒ: വാഴൂർ ജോസ്. വേഫറർ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും.

Pappappa
pappappa.com