പ്രണയയാത്രയിൽ ധ്യാനും അപർണാ ദാസും; 'ഡിയർ ജോയ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്ററെത്തി

'ഡിയർ ജോയ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ നിന്ന്
'ഡിയർ ജോയ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം 'ഡിയർ ജോയ്'യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. എക്ത പ്രൊഡക്ഷൻ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് അമർ പ്രേമാണ്. മുഖ്യ കഥാപാത്രങ്ങളെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്റണി, ബിജു സോപാനം, നിർമൽ പാലാഴി,മീര നായർ എന്നിവരും ചിത്രത്തിലുണ്ട്. അടുത്തിടെ അന്തരിച്ച കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് 'ഡിയർ ജോയ്'.

Must Read
മോഹൻലാലിന്റെ പോലീസ് ചിത്രം ‘L365’ ൽ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടർ
'ഡിയർ ജോയ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ നിന്ന്

സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ചിത്രത്തിൽ കെ.എസ്.ചിത്ര, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി എന്നിവരുടേതുൾപ്പെടെയുള്ള ആറോളം ഗാനങ്ങളുണ്ട്. ഛായാ​ഗ്രഹണം: റോജോ തോമസ്, കോ: പ്രൊഡ്യൂസർ: സുഷിൽ വാഴപ്പിള്ളി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജി. കെ. ശർമ.

'ഡിയർ ജോയ്' ഫസ്റ്റ് ലുക് പോസ്റ്റർ
'ഡിയർ ജോയ്' ഫസ്റ്റ് ലുക് പോസ്റ്റർഅറേഞ്ച്ഡ്

മറ്റ് അണിയറപ്രവർത്തകർ- എഡിറ്റർ: രാകേഷ് അശോക,​ഗാനങ്ങൾ:സന്ദൂപ് നാരായണൻ,അരുൺ രാജ്,ഡോ. ഉണ്ണികൃഷ്ണൻ വർമ,സൽവിൻ വർഗീസ്, സംഗീതം: ധനുഷ് ഹരികുമാർ,വിമൽജിത് വിജയൻ,അഡിഷണൽ സോങ് : ഡോ:വിമൽ കുമാർ കാളിപുറയത്ത്,ആർട്ട്‌: മുരളി ബേപ്പൂർ. വസ്ത്രലങ്കാരം:സുകേഷ് താനൂർ, മേക്കപ്പ്:രാജീവ്‌ അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:സുനിൽ പി സത്യനാഥ്‌, പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ:റയീസ് സുമയ്യ റഹ്മാൻ, സ്റ്റിൽസ്: റിഷാദ് മുഹമ്മദ്‌,ഡിസൈൻ: ഡാവിഞ്ചി സ്റ്റുഡിയോസ്, പിആർഒ: അരുൺ പൂക്കാടൻ, ഡിജിറ്റൽ.പി.ആർ: അനന്തകൃഷ്ണൻ പി.ആർ

Related Stories

No stories found.
Pappappa
pappappa.com