മോഹൻലാലിന്റെ പോലീസ് ചിത്രം ‘L365’ ൽ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടർ

ക്രിയേറ്റീവ്ഡയറക്ടറായ ബിനു പപ്പുവിന് സ്വാ​ഗതമാശംസിച്ച് ‘L365’ ടീം പുറത്തിറക്കിയ പോസ്റ്റർ
ബിനു പപ്പുവിന് സ്വാ​ഗതമാശംസിച്ച് ‘L365’ ടീം പുറത്തിറക്കിയ പോസ്റ്റർഅറേഞ്ച്ഡ്
Published on

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങൾ അതിവേ​ഗത്തിൽ. ‘L365’ എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി ബിനു പപ്പു എത്തി എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഡാൻ ഓസ്റ്റിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ കൂടിയായ അദ്ദേഹം, ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു.

Must Read
ലാൽ പറഞ്ഞു:'നിങ്ങൾ ഉദ്ദേശിച്ചത് കിട്ടണമെങ്കിൽ ഒന്നുകിൽ എന്നെ മാറ്റുക..അല്ലെങ്കിൽ..'
ക്രിയേറ്റീവ്ഡയറക്ടറായ ബിനു പപ്പുവിന് സ്വാ​ഗതമാശംസിച്ച് ‘L365’ ടീം പുറത്തിറക്കിയ പോസ്റ്റർ

ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം രതീഷ് രവി ആണ്. ‘അടി’, ‘ഇഷ്‌ക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് രവി തിരക്കഥയെഴുതുന്ന ചിത്രമാണ് ‘L365’. ‘തന്ത വൈബ്’, ‘ടോർപിഡോ’ എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ഒരുക്കുന്ന ബി​ഗ്ബജറ്റ് ചിത്രവുമാണ് ഇത്. മോഹൻലാൽ, ഏറെ നാളുകൾക്ക് ശേഷം പോലീസ് വേഷത്തിൽ എത്തും എന്ന വാർത്ത ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാക്കിയിരിക്കുകയാണ്.

മോഹൻലാലിന്റെ L365 അനൗൺസ്മെന്റ് പോസ്റ്റർ
L365 അനൗൺസ്മെന്റ് പോസ്റ്റർഅറേഞ്ച്ഡ്

അനൗൺസ്മെന്റ് പോസ്റ്ററിൽ, ഒരു വാഷ് ബേസിന്റെ കണ്ണാടിയിൽ ‘L365’ എന്ന പേരും അണിയറപ്രവർത്തകരുടെ പേരുകളും എഴുതിയിരിക്കുന്ന ദൃശ്യമാണുണ്ടായിരുന്നത്. സമീപത്ത് തൂക്കിയിട്ടിരിക്കുന്ന പോലീസ് യൂണിഫോമാണ് മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച് ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘L365’ ന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Related Stories

No stories found.
Pappappa
pappappa.com