'ക്രിസ്റ്റീന' സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി

'ക്രിസ്റ്റീന' പോസ്റ്ററിൽ നിന്ന്
'ക്രിസ്റ്റീന' പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

ഗ്രാമവാസികളും സുഹൃത്തുക്കളുമായ നാല് ചെറുപ്പക്കാർ...അവർക്കിടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നു. തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവങ്ങളാണ് ക്രിസ്റ്റീന എന്ന സിനിമ പറയുന്നത്. ത്രില്ലറായി ഒരുക്കിയിട്ടുള്ള ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് സിനിമയുടെ ഭാഗമായവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസായി.

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, രാജീവ് റോബട്ട്, കലാഭവൻ നന്ദന, എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

'ക്രിസ്റ്റീന' പോസ്റ്ററിൽ നിന്ന്
'മിഡില്‍ ക്ലാസ് മാത്തുക്കുട്ടി' ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

ബാനർ- സി എസ് ഫിലിംസ്, നിർമ്മാണം - ചിത്രാ സുദർശനൻ, രചന,സംവിധാനം - സുദർശനൻ, ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, എഡിറ്റിങ് - അക്ഷയ് സൗദ, ഗാനരചന - ശരൺ ഇൻഡോകേര, സംഗീതം - ശ്രീനാഥ് എസ് വിജയ്, ആലാപനം - ജാസി ഗിഫ്റ്റ്, നജിം അർഷാദ്, രശ്മി മധു, ലക്ഷ്മി രാജേഷ്, കോസ്റ്റ്യും - ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, പിആർഒ - അജയ് തുണ്ടത്തിൽ.

Related Stories

No stories found.
Pappappa
pappappa.com