
'ഡി.എൻ.എ' എന്ന ക്രൈം ത്രില്ലറിനുശേഷം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ദി കേസ് ഡയറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
അഷ്ക്കർ സൗദാൻ്റെ പൊലീസ് യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്ന ഈ പോസ്റ്ററിൽ വിജയരാഘവൻ, രാഹുൽ മാധവ്,സാക്ഷി അഗർവാൾ, ഗോകുലൻ എന്നിവരുമുണ്ട്. ഡി.എൻ.എ.ക്കു ശേഷം അഷ്ക്കർ സൗദാൻ നായകനാകുന്ന ചിത്രം കൂടിയാണിത്.
പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി സാമിൻ്റെ ഒരു കേസന്വേഷണത്തിൻ്റെ ചുവടു പിടിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. വിജയരാഘവൻ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാഹുൽ മാധവ്, റിയാസ് ഖാൻ, അമീർ നിയാസ്, സാക്ഷി അഗർവാൾ, കിച്ചു ടെല്ലസ്, ബാല മേഘനാഥൻ, ഗോകുലൻ, ബിജുക്കുട്ടൻ. നീരജ , എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെ കഥയ്ക്ക് ഏ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു. ബി.ഹരി നാരായണൻ, എസ്. രമേശൻ നായർ, ബിബിഎൽദോസ്, ഡോ. മധു വാസുദേവൻ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ എന്നിവരും ഫോർ മ്യൂസിക്കും ചേർന്നാണ്. പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്, ഛായാഗ്രഹണം - പി.സുകുമാർ, എഡിറ്റിങ് - ലിജോ പോൾ, കലാസംവിധാനം -ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ് - രാജേഷ് നെന്മാറ, കോസ്റ്റ്യൂം-സോബിൻ ജോസഫ്,സ്റ്റിൽസ് - നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്,പ്രൊഡക്ഷൻ ഹെഡ് -റിനിഅനിൽകുമാർ,പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു.