

മനോഹരമായ ബംഗ്ലാവിലെ ഡൈനിങ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന മെഴുകുതിരികൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി സാഗർ സൂര്യ. ടേബിളിൽ പാശ്ചാത്യ വിഭവങ്ങളും കാണാം. റെജിൻ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭൗമ' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററാണിത്. ഈ ചിത്രത്തിൽ സാഗർ സൂര്യ അവതരിപ്പിക്കുന്ന ജേക്കബ്ബ് എന്ന കഥാപാത്രത്തെയാണ് ഈ പോസ്റ്ററിലൂടെ പ്രേഷകർക്കു മുന്നിലെത്തിച്ചിരിക്കുന്നത്.
നടൻ ജോജുജോർജ് സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധയിലെത്തിയ സാഗർ സൂര്യ 'പ്രകമ്പന'ത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ കൈയടി നേടി. 'ഭൗമ' എന്ന ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെയാണ് സാഗർ സൂര്യ അവതരിപ്പിക്കുന്നത്. പാശ്ചാത്യ സംസ്‌കാരവും മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും ദുരൂഹതകളുമൊക്കെ കോർത്തിണക്കി മിസ്റ്ററി ത്രില്ലറായാണ് റെജിൻ എസ്.ബാബു 'ഭൗമ'യെ അവതരിപ്പിക്കുന്നത്. നവംബർ 12ന് ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കും.
ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാറാണ് ചിത്രം നിർമിക്കുന്നത്. ദിലീഷ് പോത്തൻ, വിനീത്, വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്‌ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോക്ഷ, രേവതി ശർമ, കാവ്യാ ഭാനു, അനിതാ നായർ,പ്രവീണ,നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻ.പി നിസ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ- ഡോണി കടമ്മനിട്ട, സംഗീതം - ക്രിസ്റ്റോ സേവ്യർ, ഛായാഗ്രഹണം - ശരൺ വേലായുധൻ, എഡിറ്റിങ് - സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ, കലാസംവിധാനം - സിബിൻ വർഗീസ്, മേക്കപ്പ് - റോണി വെള്ളത്തൂവൽ, കോസ്റ്റ്യൂം ഡിസൈൻ - ഗോപിക ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അംബ്രു സൈമൺ, സ്റ്റിൽസ്- ജിതിൻ എസ് ബാബു, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ് - രാജാകൃഷ്‌ണൻ എം.ആർ, കളറിസ്റ്റ്- ലിജു പ്രഭാകർ, പബ്ലിസിറ്റി ഡിസൈൻ- മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിങ്-ഒബ്‌സ്ക്യൂറ എൻ്റെർടെയ്ൻമെൻ്റ്സ്, ആക്ഷൻ- കലൈ കിങ്സൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡാനിഷ് കെ.എ, പ്രൊഡക്ഷൻ മാനേജർ- ജസ്റ്റിൻ ടോണി തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ- ജോബ് ജോർജ്, പിആർഒ - വാഴൂർ ജോസ്.
കൊച്ചി,പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.