വീണ്ടും ഞെട്ടിച്ച് ബൾട്ടി; വരുന്നൂ കില്ലർ എഡിറ്റർ ശിവ്കുമാറും

ശിവ്കുമാർ വി.പണിക്കർ
ശിവ്കുമാർ വി.പണിക്കർഫോട്ടോ-അറേഞ്ച്ഡ്
Published on

ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ 'ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്', ഏറ്റവും വയലൻസ് നിറഞ്ഞ ബോളിവുഡ് സിനിമയെന്ന വിശേഷണവുമായെത്തിയ ‘കിൽ' തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ ബോളിവുഡ് സിനിമകളുടെ എഡിറ്റർ ശിവ്കുമാർ വി. പണിക്കർ മലയാളത്തിലേക്ക്. ഷെയിൻ നിഗം നായകനായെത്തുന്ന 'ബൾട്ടി'യുടെ എഡിറ്ററായാണ് ശിവ്‍കുമാർ വി.പണിക്കറുടെ അരങ്ങേറ്റം.

2016 മുതൽ ബോളിവുഡ് സിനിമാലോകത്തുള്ള ശിവ്കുമാർ, 'കപൂർ ആൻഡ് സൺസ്', 'ഷെഫ്', 'തുമാരി സുലു', 'ജൽസ', 'ഷംഷേര', 'അപൂർവ്വ', 'ആർട്ടിക്കിൾ 370', 'യോദ്ധ', 'ധൂം ധാം' തുടങ്ങി ഒട്ടേറെ സിനിമകള്‍ക്കും 'ഹൈ', 'വാക്ക് ഗേൾസ്' തുടങ്ങിയ വെബ്‍ സീരീസുകള്‍ക്കും എഡിറ്റിങ് നിർവ്വഹിച്ചിട്ടുണ്ട്. രൺവീർ സിങ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ധുരന്ദറി'ൻ്റെ എഡിറ്റിങ്ങും ശിവ്കുമാർ ആണ്.

സം​ഗീതസംവിധായകനായി തമിഴ് സെൻസേഷൻ സായ് അഭ്യങ്കറെ അവതരിപ്പിച്ചതിനുപിന്നാലെയാണ് മലയാളസിനിമാലോകത്തെ അമ്പരപ്പിച്ചുകൊണ്ട് 'ബൾട്ടി' ടീം ശിവ്കുമാറിന്റെ വരവ് പ്രഖ്യാപിച്ചത്. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഏറെ ഉയരത്തിലാണ്.

ശിവ്‍കുമാറിനെ അവതരിപ്പിച്ചുകൊണ്ട് 'ബൾട്ടി' ടീം പുറത്തിറക്കിയ പോസ്റ്റർ
ശിവ്‍കുമാറിനെ അവതരിപ്പിച്ചുകൊണ്ട് 'ബൾട്ടി' ടീം പുറത്തിറക്കിയ പോസ്റ്റർഅറേഞ്ച്ഡ്

ഷെയിനിന്‍റെ 25-ാം ചിത്രമായ ‘ബൾട്ടി’യുടെ സംഗീത സംവിധായകനായി സായിയെ അവതരിപ്പിച്ചുകൊണ്ടെത്തിയ, നടൻ മോഹൻലാലിന്‍റെ ഫോൺ സംഭാഷണത്തോടെയുള്ള വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. കുത്ത് പാട്ടിന്‍റെ അകമ്പടിയോടെ പുറത്തിറങ്ങിയ 'ബൾട്ടി'യുടെ ആദ്യ ഗ്ലിംപ്‌സും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബൾട്ടി' ഒരുങ്ങുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ‘ബൾട്ടി‘യുടെ നിർമ്മാണം. ‘മഹേഷിന്‍റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് സന്തോഷ്‌ ടി കുരുവിള. നവാഗതനായ ഉണ്ണി ശിവലിംഗമാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്.മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. കേരള തമിഴ്നാട് അതിർത്തിഗ്രാമമാണ് പശ്ചാത്തലം.

'ബൾട്ടി'യുടെ ഫസ്റ്റ്ലുക് പോസ്റ്റർ
'ബൾട്ടി'യുടെ ഫസ്റ്റ്ലുക് പോസ്റ്റർഅറേഞ്ച്ഡ്

കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ഗാനരചന: വിനായക് ശശികുമാർ, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫി: ആക്ഷൻ സന്തോഷ് ആന്റ് വിക്കി മാസ്റ്റർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ഡി ഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആർ എം, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, മിക്സിങ്: എം ആർ രാജാകൃഷ്ണൻ, പ്രോജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ്‌ പ്രൊഡക്ഷൻ) മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് ആന്റ് എസ്.ടി.കെ. ഫ്രെയിംസ് സി.എഫ്.ഒ: ജോബിഷ് ആന്‍റണി, സി.ഒ.ഒ അരുൺ സി.തമ്പി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്. ടൈറ്റിൽ ഡിസൈൻ: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാഖി, മാർക്കറ്റിംഗ് ആന്റ് വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.

ശിവ്കുമാർ വി.പണിക്കർ
സായ് അഭ്യങ്കർ...'ബൾട്ടി'യുടെ മ്യൂസിക്കൽ ഡൈനാമിറ്റ് ഇതാ..

Related Stories

No stories found.
Pappappa
pappappa.com