ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മറു'ടെ ചിത്രീകരണം പൂര്‍ത്തിയായി

ഈസ്റ്റ് കോസ്റ്റ് വിജയൻ,ധ്യാൻ ശ്രീനിവാസൻ എന്നിവർ ‘ഭീഷ്മറു'ടെ സെറ്റിൽ
‘ഭീഷ്മറു'ടെ സെറ്റിൽ ധ്യാൻ ശ്രീനിവാസനും ഈസ്റ്റ് കോസ്റ്റ് വിജയനുംഅറേഞ്ച്ഡ്
Published on

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഭീഷ്മറു'ടെ ചിത്രീകരണം പൂർത്തിയായി. പാലക്കാടും പരിസരപ്രദേശങ്ങളിലുമായി തുടര്‍ച്ചയായി 42 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് കഴിഞ്ഞദിവസം പാക്ക് അപ്പ് ആയത്.

'കള്ളനും ഭഗവതിക്കും' ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ദിവ്യ പിള്ള, അമ്മേര എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തിലുണ്ട്.

Must Read
'മിറാഷ്' ഒടിടിയിലേക്ക്; ഒക്‌ടോബര്‍ 23 മുതല്‍ സോണി ലിവില്‍
ഈസ്റ്റ് കോസ്റ്റ് വിജയൻ,ധ്യാൻ ശ്രീനിവാസൻ എന്നിവർ ‘ഭീഷ്മറു'ടെ സെറ്റിൽ

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് 'ഭീഷ്മർ'. അൻസാജ് ഗോപിയുടേതാണ് ചിത്രത്തിന്റെ കഥ. രതീഷ് റാം ക്യാമറ ചലിപ്പിക്കുമ്പോൾ, ജോൺകുട്ടിയാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ചിത്രത്തിൽ നാല് ഗാനങ്ങളാണുള്ളത്. രഞ്ജിൻ രാജ്, കെ.എ. ലത്തീഫ് എന്നിവരുടെ സംഗീതത്തിന് ഹരിനാരായണൻ ബി.കെ, സന്തോഷ് വർമ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്.

‘ഭീഷ്മറു'ടെ സംവിധായൻ ഈസ്റ്റ് കോസ്റ്റ് വിജയനും അഭിനേതാക്കളും അണിയറപ്രവർത്തകരും
‘ഭീഷ്മറു'ടെ സംവിധായൻ ഈസ്റ്റ് കോസ്റ്റ് വിജയനും അഭിനേതാക്കളും അണിയറപ്രവർത്തകരുംഅറേഞ്ച്ഡ്

കലാസംവിധാനം ബോബനും വസ്ത്രാലങ്കാരം മഞ്ജുഷയും മേക്കപ്പ് സലാം അരൂക്കുറ്റിയും നിർവഹിക്കുന്നു. ഫിനിക്സ് പ്രഭുവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സച്ചിൻ സുധാകരൻ (സൗണ്ട് ഡിസൈൻ), നിതിൻ നെടുവത്തൂർ (വിഎഫ്എക്സ്), ലിജു പ്രഭാകർ (കളറിസ്റ്റ്), സുഭാഷ് ഇളമ്പൽ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), സജു പൊറ്റയിൽ (അസോസിയേറ്റ് ഡയറക്ടർ), കെ.പി. മുരളീധരൻ (ടൈറ്റിൽ കാലിഗ്രഫി), മാമി ജോ (ഡിസൈനർ), അജി മസ്കറ്റ് (നിശ്ചല ഛായാഗ്രഹണം) എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. സജിത്ത് കൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ചിത്രത്തിൻ്റെ പിആർഒ പ്രതീഷ് ശേഖറാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും.

Related Stories

No stories found.
Pappappa
pappappa.com