'കുടുംബ'നിമിഷങ്ങളുമായി 'ബെത്‌ലഹേം' ​ഗാനം; ഇതിൽ അടിയും ഇടിയും 'ഇല്ലേ ഇല്ല..!'

'ബെത്‌ലഹേം കുടുംബ യൂണിറ്റി'ൽ നിവിൻപോളിയും മമിത ബൈജുവും
'ബെത്‌ലഹേം കുടുംബ യൂണിറ്റി'ൽ നിവിൻപോളിയും മമിത ബൈജുവുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന എന്‍റർടെയ്നർ 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ രണ്ടാമത്തെ ഗാനമായ 'ഇല്ലേ ഇല്ല...' പുറത്തിറങ്ങി. മികച്ച പ്രേക്ഷകശ്രദ്ധ നേടുന്ന ഗാനം ഏറെ രസകരവും ഊർജസ്വലവുമായ അന്തരീക്ഷത്തിലാണ് ഗാനരംഗം ദൃശ്യവത്കരിച്ചിരിക്കുന്നത്.

Must Read
ഓണം കളറാക്കാൻ നിവിനും മമിതയും; 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ആദ്യ​ഗാനം എത്തി
'ബെത്‌ലഹേം കുടുംബ യൂണിറ്റി'ൽ നിവിൻപോളിയും മമിത ബൈജുവും

വിഷ്ണു വിജയ് സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്. സുഹൈൽ കോയയുടേതാണ് വരികൾ. നിവിൻ പോളിയുടെയും മമിതയുടെയും തകർപ്പൻ കോമ്പോയും കൗതുകമുണർത്തുന്ന രംഗങ്ങളുമാണ് വീഡിയോ ഗാനത്തിന്‍റെ പ്രധാന ആകർഷണം.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ. ഡി. സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗിരീഷ് എ. ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. പ്രമുഖ നിർമാണക്കമ്പനിയായ ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം കൂടിയാണിത്.

'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഇല്ലേ ഇല്ല...'​ഗാനത്തിൽ നിന്ന്
'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഇല്ലേ ഇല്ല...'​ഗാനത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, സ്രിന്ദ, ശ്യാം മോഹൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അജ്മൽ സാബുവാണ് ഛായാഗ്രഹണം, ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ് നിർവഹിക്കുന്നു. ഓണം റിലീസായി ഓഗസ്റ്റ് 21-ന് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

Pappappa
pappappa.com