

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ഈ പ്രണയ ചിത്രം നിര്‍മിക്കുന്നത് ഭാവന സ്റ്റുഡിയോസ് ആണ്.
'മാന്ത്രികം' എന്നു തുടങ്ങുന്ന ഗാനം എം.ജി. ശ്രീകുമാര്‍ ആണ് ആലപിച്ചിരിക്കുന്നത്. സംഗീതമൊരുക്കിയത് വിഷ്ണു വിജയ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് വിനായക് ശശികുമാര്‍. എം.ജി. ശ്രീകുമാര്‍ ആദ്യമായി നിവിന്‍ പോളിക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവർ ചേർന്നാണ് നിർമാണം.
നിവിന്‍ പോളിക്കൊപ്പം മമിത ബൈജു, സംഗീത് പ്രതാപ്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, സ്വാസിക തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഓണം റിലീസായി ഓഗസ്റ്റ് 21-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. .