'ഇനി പാടരുത്, ഞങ്ങൾ വായ കെട്ടിവയ്ക്കും..':സ്നേ​ഹ ട്രോ​ളുകളിൽ ബേസിലിന് പിറന്നാൾ

ബേസിലിന്റെ ഭാര്യ എലിസബത്ത് പങ്കുവെച്ച വീഡിയോയിൽ നിന്ന്
ബേസിലിന്റെ ഭാര്യ എലിസബത്ത് പങ്കുവെച്ച വീഡിയോയിൽ നിന്ന്കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on

മ​ല​യാ​ള​ത്തിന്‍റെ പ്രി​യ​താ​രം ബേ​സി​ൽ ജോ​സ​ഫി​ന് ജ​ന്മ​ദി​നം. താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി സി​നി​മാലോ​ക​വും ആ​രാ​ധ​ക​രും എ​ത്തു​മ്പോ​ൾ, ബേ​സി​ലി​ന്‍റെ ഭാ​ര്യ എ​ലി​സ​ബ​ത്തും സ​ഹോ​ദ​രി ഷി​ൻ​സി ജോ​ബി​യും പ​ങ്കു​വ​ച്ച ര​സ​ക​ര​മാ​യ പോ​സ്റ്റു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. പാ​ട്ടു പാ​ടി മ​ക​ൾ ഹോ​പ്പി​നെ 'ശല്യ'പ്പെടുത്തുന്ന ബേ​സി​ലിന്‍റെ വീ​ഡി​യോ​യാ​ണ് ഭാ​ര്യ എ​ലി​സ​ബ​ത്ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വച്ച​ത്.

Must Read
'അതിരടി'ക്കൊപ്പം 'രാവടി'; തമിഴകത്ത് ബേസില്‍ ജോസഫിന്റെ മിന്നലടി
ബേസിലിന്റെ ഭാര്യ എലിസബത്ത് പങ്കുവെച്ച വീഡിയോയിൽ നിന്ന്

'ഹാ​പ്പി ബ​ർ​ത്ത് ഡേ ​അ​പ്പാ... ഇ​നി പാ​ട​രു​ത്, അ​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ വാ​യ കെ​ട്ടി​വ​യ്ക്കും' എ​ന്ന ര​സ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ. അ​പ്പന്‍റെ പാ​ട്ട് കേ​ട്ട് തന്‍റെ ചെ​വി അ​ടി​ച്ചു​പോ​യെ​ന്നും അ​തു​കൊ​ണ്ട് ചെ​വി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു​മാ​ണ് കു​ഞ്ഞ് ഹോ​പ്പിന്‍റെ നി​ഷ്ക​ള​ങ്ക​മാ​യ പ​രാ​തി. അ​പ്പന്‍റെ വാ​യ അ​ട​ച്ചുവയ്​ക്കു​ന്ന​ത​ല്ലേ ന​ല്ല​തെ​ന്ന് എ​ലി​സ​ബ​ത്ത് ചോ​ദി​ക്കു​മ്പോ​ൾ ഹോ​പ്പ് അ​ത് സ​മ്മ​തി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

പ്രാ​യം കൂ​ടു​ന്ന​ത് പേ​ടി​ച്ച് പി​റ​ന്നാ​ൾ വേ​ണ്ടെ​ന്നുവ​ച്ച തന്‍റെ പൊ​ന്നാ​ങ്ങ​ള​യ്ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പേ​രി​ൽ ആ​യി​രം ജ​ന്മ​ദി​നാ​ശം​സ​ക​ൾ എ​ന്നാ​ണ് സ​ഹോ​ദ​രി ഷി​ൻ​സി കു​റി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഈ ​സ്നേ​ഹ​നി​ർ​ഭ​ര​മാ​യ ട്രോ​ളു​ക​ൾ ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, അ​ഭി​ന​യ​ത്തി​ലും നി​ർ​മാ​ണ​ത്തി​ലും ഒ​രു​പോ​ലെ സ​ജീ​വ​മാ​യ ബേ​സി​ലി​ന്‍റെ പു​തി​യ ചി​ത്രം 'അ​തി​ര​ടി' റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ന​വാ​ഗ​ത​നാ​യ അ​രു​ൺ അ​നി​രു​ദ്ധ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​മാ​സ് കോ​മ​ഡി ക്യാ​മ്പ​സ് ആ​ക്ഷ​ൻ ചി​ത്രം മേയ് 14-ന് ​തി​​റ്റ​റു​ക​ളി​ലെ​ത്തും.

Pappappa
pappappa.com