കാന്‍ ചലച്ചിത്രമേളയില്‍ ആദ്യപ്രദര്‍ശനത്തിനൊരുങ്ങി ചിദംബരത്തിന്റെ 'ബാലന്‍'

'ബാലൻ' പ്രീമിയർ അനൗൺസ്മെന്റ് പോസ്റ്റർ
'ബാലൻ' പ്രീമിയർ അനൗൺസ്മെന്റ് പോസ്റ്റർഅറേഞ്ച്ഡ്
Published on

കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിന്റെ പുതിയ ചിത്രം 'ബാലന്‍'. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വലിയ വിജയത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലന്‍ മേയ് 14-ന് ആണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. രാത്രി എട്ടിനു നിശ്ചയിച്ചിരിക്കുന്ന വേൾഡ് പ്രീമിയറിനായി മലയാള ചലച്ചിത്രലോകം വലിയ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.

Must Read
അന്ന് ശ്രീവിദ്യ പറഞ്ഞു:'ഇയാൾ സൂപ്പർസ്റ്റാറാകും':ബാലചന്ദ്രമേനോൻ ഓർമിക്കുന്നു
'ബാലൻ' പ്രീമിയർ അനൗൺസ്മെന്റ് പോസ്റ്റർ

പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിത്തു മാധവനാണ്. കെ.വി.എൻ.പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും ബാനറിൽ വെങ്കട് കെ.നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദളപതി വിജയ്‌യുടെ 'ജനനായകന്‍', യാഷ് നായകനാകുന്ന 'ടോക്‌സിക്' എന്നീ വമ്പന്‍ പ്രോജക്ടുകള്‍ക്ക് ശേഷം കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തില്‍ അവരുടെ ആദ്യസിനിമയുമാണിത്.

'ബാലൻ' ടൈറ്റിൽപോസ്റ്റർ
'ബാലൻ' ടൈറ്റിൽപോസ്റ്റർഅറേഞ്ച്ഡ്

പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിത്തു മാധവനാണ്. കെ.വി.എൻ.പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും ബാനറിൽ വെങ്കട് കെ.നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദളപതി വിജയ്‌യുടെ 'ജനനായകന്‍', യാഷ് നായകനാകുന്ന 'ടോക്‌സിക്' എന്നീ വമ്പന്‍ പ്രോജക്ടുകള്‍ക്ക് ശേഷം കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തില്‍ അവരുടെ ആദ്യസിനിമയുമാണിത്.

ബാലന്റെ പൂജാചടങ്ങിൽ ചിദംബരം,വെങ്കട്ട് കെ.നാരായണ,സുപ്രീത്,ശൈലജ ദേശായി ഫെൻ,സതീഷ് ഫെൻ,മകൾ എലിസബത്ത് ഫെൻ എന്നിവർ
'ബാലന്റെ' പൂജാചടങ്ങിൽ ചിദംബരം,വെങ്കട്ട് കെ.നാരായണ,സുപ്രീത്,ശൈലജ ദേശായി ഫെൻ,സതീഷ് ഫെൻ,മകൾ എലിസബത്ത് ഫെൻ എന്നിവർഫോട്ടോ-അറേഞ്ച്ഡ്

ബോളിവുഡിലും മുംബൈ പരസ്യലോകത്തും ശ്രദ്ധേയനായ സതീഷ് ഫെന്നിന്റെ ഭാര്യയാണ് തെസ്പിയൻ പ്രൊഡക്ഷൻസിന്റെ ശൈലജ ദേശായി. എഴുത്തുകാരനായ ടി.ചാണ്ടിയുടെ കൊച്ചുമകനായ സതീഷിന്റെ കുടുംബവേരുകൾ കേരളത്തിലാണ്. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന 'ബാലനി'ലെ അഭിനേതാക്കളെ കണ്ടെത്തിയത് ഓഡിഷനിലൂടെയാണ്. പിൻതിരിഞ്ഞുനില്കുന്ന കുട്ടിയുടെ ചിത്രത്തോടെയുള്ള ടൈറ്റിൽപോസ്റ്റർ തന്നെ ഏറെ ശ്രദ്ധനേടി.

മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ വിസ്മയിപ്പിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ വലിയൊരു നിര തന്നെ ബാലന് പിന്നിലുണ്ട്. സുഷിന്‍ ശ്യാം സംഗീതവും ഷൈജു ഖാലിദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അജയന്‍ ചാലിശേരിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍.

 ചിദംബരം,ജിത്തുമാധവൻ
ചിദംബരം,ജിത്തുമാധവൻഫോട്ടോ-അറേഞ്ച്ഡ്

മറ്റ് അണിയറപ്രവർത്തകർ: കോസ്റ്റ്യൂം- സപ്ന കാജ റാവുത്തർ, മേക്കപ്പ്-റോണക്സ് സേവ്യർ, ഓഡിയോഗ്രാഫി- ഷിജിൻ മെൽവിൻ ഹട്ടൺ. അഭിഷേക് നായർ, അസോസിയേറ്റ് പ്രൊഡ്യൂസർമാർ- സുപ്രീത് കാസാൻ അഹ്മദ്, പൂജ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ- കാസ്റ്റിങ് ഡയറക്ടർ/എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗണപതി, അസോസിയേറ്റ് ഡയറക്ടർമാർ- ബിനു ബാലൻ, എസ്.കെ ശ്രീരാഗ്, വിഎഫ്എക്സ്-എ​ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്സ്.

Pappappa
pappappa.com