

തെന്നിന്ത്യന്‍ സിനിമാലോകത്തെ വിസ്മയമായ, താരങ്ങളുടെ താരം രജനികാന്ത് സൂപ്പര്‍താരമായി വളരുമെന്ന് ആദ്യമായി പ്രവചിച്ചത് നടി ശ്രീവിദ്യയായിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ബാലചന്ദ്രമേനോന്‍. ബി. ഉണ്ണികൃഷ്ണന്‍ ചിത്രം 'പ്രതിഛായ'യുടെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പഴയകാല ഓര്‍മകള്‍ പങ്കുവച്ചത്.
താന്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് രജനികാന്തിനെ ആദ്യമായി കാണുന്നതെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. തന്റെ ചിത്രം വാരികയില്‍ നല്‍കുമോ എന്ന് രജനികാന്ത് ചോദിച്ചെങ്കിലും, അന്നത്തെ മാനദണ്ഡങ്ങള്‍ വച്ച് മാധ്യമങ്ങള്‍ അദ്ദേഹത്തിനു വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ലെന്നും മേനോന്‍ പറഞ്ഞു.
പിന്നീട് കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'അപൂര്‍വ രാഗങ്ങള്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്. കമലഹാസനും ശ്രീവിദ്യയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ആ ചിത്രത്തില്‍ ഒരു ചെറിയ വേഷമായിരുന്നു രജനീകാന്തിന്.
സെറ്റില്‍ എല്ലാവരും കമലഹാസന് ചുറ്റും കൂടിയപ്പോള്‍, ആരും ശ്രദ്ധിക്കാതെ മാറിനിന്ന രജനികാന്തിനെക്കുറിച്ച് ബാലചന്ദ്രമേനോന്‍ ശ്രീവിദ്യയോട് സംസാരിച്ചു. അപ്പോള്‍ ശ്രീവിദ്യ പറഞ്ഞു: 'ബാലു ജി, എന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ... രജനികാന്ത് സൂപ്പര്‍സ്റ്റാര്‍ ആകാന്‍ പോകുന്നയാളാണ്...' ശ്രീവിദ്യയുടെ ആത്മവിശ്വാസത്തോടെ യുള്ള പ്രവചനം പിന്നീട് സത്യമായെന്നും ബാലചന്ദ്ര മേനോന്‍ കൂട്ടിച്ചേര്‍ത്തു.