ബാബു ആന്റണിക്ക് ഇടിക്കാന്‍ മാത്രമല്ല; പാടാനും അറിയാം

ബാബു ആന്റണി ​ഗാനം ആലപിക്കുന്ന വീഡിയോയിൽ നിന്ന്
ബാബു ആന്റണി ​ഗാനം ആലപിക്കുന്ന വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on: 

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. എല്ലാവരും കരുതിയപോലെ കരാട്ടെ മാസ്റ്റര്‍ മാത്രമല്ല, നന്നായി പാടാനും അദ്ദേഹത്തിനറിയാം. 1976ല്‍ പുറത്തിറങ്ങിയ സമസ്യ എന്ന ചിത്രത്തിലെ യേശുദാസ് പാടിയ ഗാനം മനോഹരമായി പാടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയതാരം. ഒഎന്‍വി കുറുപ്പ് രചിച്ച് ഉദയഭാനു സംഗീതം പകര്‍ന്ന കിളി ചിലിച്ചു എന്ന ഗാനം ശ്രുതിമധുരമായാണ് ബാബു ആന്റണി പാടിയത്. ഇത്ര മനോഹരമായി അദ്ദേഹത്തിനു പാടാന്‍ കഴിയുമോ എന്നതാണ് ആരാധകരുടെ അദ്ഭുതം.

Must Read
'ആ പ്രവണത മലയാളസിനിമയെ 40വർഷം പിന്നിലേക്കുകൊണ്ടുപോയി'
ബാബു ആന്റണി ​ഗാനം ആലപിക്കുന്ന വീഡിയോയിൽ നിന്ന്

ബാബു ആന്റണി എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ആദ്യം തെളിയുന്നത് അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയില്‍ നാം കാണുന്നത് തികച്ചും വ്യത്യസ്തനായ, ഉള്ളില്‍ സംഗീതം സൂക്ഷിക്കുന്ന ഒരു കലാകാരനെയാണ്.

ബാബു ആന്റണി
ബാബു ആന്റണിഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ആക്ഷന്‍ സിനിമകളിലെ നായകനില്‍നിന്നു മാറി, വളരെ ശാന്തനായി, പുഞ്ചിരിയോടെ അദ്ദേഹം പാടുന്ന വീഡിയോ പ്രത്യേക അനുഭൂതിയാണു പകരുന്നത്. മലയാളികള്‍ എന്നെന്നും നെഞ്ചിലേറ്റുന്ന 'കിളി ചിലച്ചു' എന്ന ഗാനം അദ്ദേഹത്തിന്റെ തനതു ശൈലിയില്‍ പാടുമ്പോള്‍, അത് കേള്‍ക്കുന്നവര്‍ക്കു പഴയകാല സ്മരണകളിലേക്കുള്ള മടങ്ങിപ്പോക്കായി മാറുന്നു.

ആക്ഷന്‍ രംഗങ്ങളിലെ കരുത്തനായ നടന്‍, സംഗീതത്തിന്റെ മൃദുവായ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ അതു പ്രേക്ഷകര്‍ക്കു പുതിയൊരു അനുഭവമാണ്. ബാബു ആന്റണിയുടെ ഈ വേറിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതും അതുകൊണ്ടാണ്.

Pappappa
pappappa.com