'മോഹനവള്ളി' പിടിച്ച് അസീസ് നെടുമങ്ങാട് നായകവേഷത്തിലേക്ക്

'മോഹനവള്ളി' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
'മോഹനവള്ളി' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്
Published on

അസീസ് നെടുമങ്ങാട് കേന്ദ്ര കഥാപാത്രമാകുന്ന 'മോഹനവള്ളി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു. ജെ സ്റ്റുഡിയോസും , എ ടു എ മൂവി പ്രമോഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്നു. രാഹുൽ കല്യാൺ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം അർക്കാഡോ. ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനൊ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.

Must Read
ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞു,ഇനി 'രാസലീല'
'മോഹനവള്ളി' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും

കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിലായിരുന്നു പൂജാ ചടങ്ങുകൾ. സംവിധായകരായ ലിയോ തദേവൂസ്, സഞ്ജീവ് ശിവൻ എന്നിവർ യഥാക്രമം ടൈറ്റിൽ പ്രകാശനവും സ്വിച്ചോൺ കർമവും നിർവ്വഹിച്ചു. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പ് നൽകി. സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിന് ശേഷം അസീസ് നെടുമങ്ങാടിന്റെ ആദ്യ ഷോട്ട് പൂർത്തിയാക്കി.

'മോഹനവള്ളി' ടൈറ്റിൽപോസ്റ്റർ
'മോഹനവള്ളി' ടൈറ്റിൽപോസ്റ്റർഅറേഞ്ച്ഡ്

നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും നേർച്ച നടത്തുവാൻ പളനിയിലേക്ക് ഒരു തീർത്ഥയാത്ര തിരിക്കുന്നു. ആ യാത്രയിൽ മോഹിച്ചു പിടിച്ച വള്ളിയുമായി പ്രേമദാസനും അമ്മയും കേരളത്തിലേക്ക് തിരിച്ചെത്തുന്നു; മോഹനവള്ളിയുമായി.. പിന്നീട് ഇവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.

കോമഡി ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. രക്ഷണ ഇന്ദുചൂഡൻ,സെന്തിൽ കൃഷ്ണ,ഭഗത് മാനുവൽ,മൊട്ട രാജേന്ദ്രൻ,ശ്രീജ രവി,വിജയ് മുത്തു,തുഷാരപിള്ള,ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

'മോഹനവള്ളി' പൂജാചടങ്ങിൽ നിന്ന്
'മോഹനവള്ളി' പൂജാചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ,എഡിറ്റിങ് - സുനേഷ് സെബാസ്റ്റ്യൻ,കലാ സംവിധാനം - മകേഷ് മോഹനൻ,മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി,കോസ്റ്റ്യൂം- അരവിന്ദ് കെ.ആർ,സൗണ്ട് മിക്സിങ് - എം ആർ. രാജാകൃഷ്ണൻ,സൗണ്ട് ഡിസൈൻ - ആശിഷ് ജോസ് ഇല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ,പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്സ് - കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്,പിആർഒ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- വിഷ്‌ണു ആർ. ഗോവിന്ദ്,ഡിസൈൻസ് - യെല്ലോടൂത്ത്,മാർക്കറ്റിംഗ് - ഒപ്ര. പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി,പഴനി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാകും.

Pappappa
pappappa.com