
ഉണ്ണി രാജ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന 'അവിഹിതം' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതുന്നു. കാഞ്ഞങ്ങാടും പരിസരങ്ങളും പശ്ചാത്തലമാക്കിയുള്ള കഥയാണ് എന്നാണ് പോസ്റ്ററിലെ സൂചന.
ഇ-ഫോർ എക്സ്പിരിമെന്‍റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ)എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യൂസ്, ക്രിയേറ്റീവ് ഡയറക്ടർ- ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുധീഷ് ഗോപിനാഥ്, കല- കൃപേഷ് അയ്യപ്പൻകുട്ടി. ലൈൻ പ്രൊഡ്യൂസർ- ശങ്കർ ലോഹിതാക്ഷൻ, കോസ്റ്റ്യൂം ഡിസൈൻ- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ- രാഹുൽ ജോസഫ്, സേഥ് എം ജേക്കബ്, വിതരണം- ഇഫോർ എക്സ്പിരിമെന്‍റ്സ്.