റിലീസിന് മുന്നേ ആവേശം: 'അതിരടി'ക്ക് സ്‌പെഷ്യല്‍ പെയ്ഡ് പ്രീമിയറുകള്‍

'അതിരടി'യിൽ ടൊവിനോ തോമസും ബേസിൽ ജോസഫും
'അതിരടി'യിൽ ടൊവിനോ തോമസും ബേസിൽ ജോസഫുംഫോട്ടോ-അറേഞ്ച്ഡ്
Published on

മലയാള സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'അതിരടി' റിലീസിന് മുമ്പേ തന്നെ തിയേറ്ററുകളിലെത്തും. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മേയ് 14-നാണ് ഔദ്യോഗികമായി റിലീസ് ചെയ്യുന്നത്. എന്നാല്‍, ഒരു ദിവസം മുമ്പ്, അതായത് മേയ് 13-ന് വൈകുന്നേരം 6.30 മുതല്‍ ലോകമെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ പ്രത്യേക പെയ്ഡ് പ്രീമിയര്‍ ഷോകള്‍ സംഘടിപ്പിക്കുമെന്ന് നിര്‍മാതാവ് കൂടിയായ ബേസില്‍ ജോസഫ് അറിയിച്ചു.

Must Read
'താടി വടിച്ചാല്‍ കോളജ് കുമാരനാകില്ല'; അതിരടിക്കായി 15 കിലോ കുറച്ച് ബേസില്‍
'അതിരടി'യിൽ ടൊവിനോ തോമസും ബേസിൽ ജോസഫും

ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചിത്രത്തിന് 'യു' സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ഇതോടെ എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ക്ലീന്‍ ഫാമിലി എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് ഉറപ്പായി. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ എന്റര്‍ടെയ്നറായാണ് 'അതിരടി' ഒരുക്കിയിരിക്കുന്നത്.

'അതിരടി'യിൽ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർ
'അതിരടി'യിൽ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

'മിന്നല്‍ മുരളി', 'പടയോട്ടം' എന്നീ ചിത്രങ്ങളുടെ സഹരചയിതാവായ അരുണ്‍ അനിരുദ്ധന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബേസില്‍ ജോസഫിന്റെ നിര്‍മാണ സംരംഭമായ ചിത്രം ഡോ. അനന്തു എന്റര്‍ടയ്ന്‍മെന്റ്സുമായി ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, സമീര്‍ താഹിര്‍ എന്നിവരും നിര്‍മാണ പങ്കാളികളാണ്.

'അതിരടി'യിൽ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർ
'അതിരടി'യിൽ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, റിയ ഷിബു തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 'അതിരടി' ഈ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

Pappappa
pappappa.com