അയ്യപ്പഭക്തർക്കുനടുവിൽ കൈവിരിച്ച് മോഹൻലാൽ; L366 ഇനി 'അതിമനോഹരം'

'അതിമനോഹരം' ടൈറ്റിൽ പോസ്റ്ററിൽ മോഹൻലാൽ
'അതിമനോഹരം' ടൈറ്റിൽ പോസ്റ്ററിൽ മോഹൻലാൽഫോട്ടോ-അറേഞ്ച്ഡ്
Published on

വിഷുദിനത്തിൽ മോഹൻലാൽ അതിമനോഹരമായ ആ പേര് പ്രഖ്യാപിച്ചു. 'തുടരും' എന്ന മെ​ഗാഹിറ്റിനുശേഷം മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരായി-'അതിമനോഹരം'. 'ഏവർക്കും അതിമനോഹരമായ വിഷു ആശംസകൾ' എന്ന വാചകത്തോടെയാണ് മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കിട്ടത്. അയ്യപ്പഭക്തർക്കുനടുവിൽ കൈവിരിച്ചുനിൽക്കുന്ന മോഹൻലാലിന്റെ ടി.എസ്. ലൗലജൻ എന്ന പോലീസ്കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ശബരിമല ചിത്രത്തിന്റെ പ്രധാനലൊക്കേഷനുകളിലൊന്നായിരിക്കും എന്ന വിവരത്തെ ഉറപ്പിക്കുന്നതാണ് ടൈറ്റിൽ പോസ്റ്റർ.

Must Read
മോഹൻലാൽ-തരുൺമൂർത്തി സിനിമയിൽ വൻതാരനിര, മീരാജാസ്മിൻ നായിക,ശബരിമലയും ലൊക്കേഷൻ
'അതിമനോഹരം' ടൈറ്റിൽ പോസ്റ്ററിൽ മോഹൻലാൽ

L366 എന്നായിരുന്നു ചിത്രത്തിന് താത്കാലികമായി നല്കിയിരുന്ന പേര്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ താടിവടിച്ച്,മീശപിരിച്ച് പ്രത്യക്ഷപ്പെടുന്ന ചിത്രം അദ്ദേഹത്തിന്റെ ആദ്യ ലുക്ക് പുറത്തുവന്നപ്പോൾ തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർമി​ക്കു​ന്ന ചിത്രത്തിന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി​യാ​ണ്. മീരാ ജാസ്മിനാണ് നായിക. 2013-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ലേ​ഡീ​സ് ആ​ൻ​ഡ് ജെന്‍റി​ൽ​മാ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​തി​നു​മു​മ്പ് മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ര ജാ​സ്മി​ൻ ഒ​രു മു​ഴു​നീ​ള വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ ഇ​രു​വ​രും വെ​ള്ളി​ത്തി​ര​യി​ൽ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​തെന്ന പ്രത്യേകതയും 'അതിമനോഹര'ത്തിനുണ്ട്.

മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

'അതിമനോഹരം' ടൈറ്റിൽ പോസ്റ്റർ
'അതിമനോഹരം' ടൈറ്റിൽ പോസ്റ്റർഫോട്ടോ-അറേഞ്ച്ഡ്

'തു​ട​രും' എ​ന്ന സി​നി​മ​യി​ലെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ ഭൂ​രി​ഭാ​ഗ​വും ഈ ​ചി​ത്ര​ത്തി​ലും ഒ​ന്നി​ക്കു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഷാജി കുമാറാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ഷൻ -ബിനു പപ്പു, എഡിറ്റിങ്- വിവേക്ഹർഷൻ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ,സ്റ്റിൽസ്-അമൽ സി സദർ.

'L366' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'L366' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മിറാഷ് ഖാൻ,അസോസിയേറ്റ് ഡയറക്ടർ-അനസ് വി, പ്രൊഡക്ഷൻ മാനേജർ-ജോമോൻ ജോയ് ചാലക്കുടി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എസ്സാ കെ. എസ്തപ്പാൻ.

ചിത്രത്തിന്റെ 55 ദിവസം നീണ്ടുനിന്ന ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായി. നിലവിൽ ചിത്രീകരണത്തിന് ചെറിയ ഇടവേള നൽകിയിരിക്കുകയാണ്. മെയ് അഞ്ചിന് അടുത്ത ഷെഡ്യൂളിന് തുടക്കമാകും.

Related Stories

No stories found.
Pappappa
pappappa.com