മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവതിക്കെതിരേ പരാതി നല്കി അനുപമ പരമേശ്വരൻ

അനുപമ പരമേശ്വരൻ
അനുപമ പരമേശ്വരൻഫോട്ടോ-ഇൻസ്റ്റ​ഗ്രാം
Published on

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനും തമിഴ്നാട് സ്വദേശിനിയായ 20കാരിക്കെതിരെ നിയമനടപടിയുമായി നടി അനുപമ പരമേശ്വരന്‍. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട് സ്വദേശിനി താരത്തെയും കുടുംബാംഗങ്ങളെയും കുറിച്ച് മോശം കാര്യങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചതാണ് പരാതിയുടെ അടിസ്ഥാനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡിജിറ്റല്‍ ക്രിയേറ്റര്‍ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചത്. 'ഉള്ളടക്കങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും നിറഞ്ഞതായിരുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ ദുഃഖകരമാണ്...' അനുപമ പറഞ്ഞു.

Must Read
'ഡിഡിഎല്‍ജെ'യുടെ 30 വര്‍ഷം;മാറാത്ത പ്രണയത്തിന്റെ മഹാമന്ദിരമായി 'മറാത്ത മന്ദിര്‍'
അനുപമ പരമേശ്വരൻ

കൂടുതല്‍ അന്വേഷണത്തില്‍, തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ 20കാരി നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെന്നും അനുപമ പറഞ്ഞു. കേരള പോലീസിന്റെ സൈബര്‍ വിഭാഗത്തിലാണ് അനുപമ പരാതി നല്‍കിയത്. അന്വേഷണത്തില്‍ താരത്തെ അപകീർത്തിപ്പെടുത്തിയ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. എന്നാൽ പ്രായം കണക്കിലെടുത്തും അവളുടെ ഭാവിയോ മന:സമാധാനമോ അപകടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കാത്തതിനാലും, അവളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചതായും അനുപമ വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്. ചെയ്തതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും. സൈബര്‍ ഭീഷണി ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അനുപമ പറഞ്ഞു.

Pappappa
pappappa.com