'ഇവിടെ നീതിയുമില്ല,നിയമവുമില്ല,ദൈവവുമില്ല...':തീയും ചോരയുമായി 'അനന്തൻകാട്' ട്രെയിലർ

'അനന്തൻകാട്' ട്രെയിലറിൽ ആര്യ
'അനന്തൻകാട്' ട്രെയിലറിൽ ആര്യസ്ക്രീൻ​ഗ്രാബ്
Published on

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ഡ്രാമ 'അനന്തന്‍ കാട്' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവിട്ടു. തമിഴ്, മലയാളം ഭാഷകളില്‍ ഒരേസമയം ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വരും ദിവസങ്ങളില്‍ തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജൂണ്‍ 25-നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

Must Read
കുറഞ്ഞ ബജറ്റില്‍ മികച്ച സിനിമയൊരുക്കാന്‍ മലയാളത്തിനറിയാം:കബീര്‍ ദുഹാന്‍ സിങ്
'അനന്തൻകാട്' ട്രെയിലറിൽ ആര്യ

'ലൂസിഫര്‍', 'എമ്പുരാന്‍' എന്നീ വന്‍ വിജയചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ മുരളി ഗോപിയുടെ ശക്തമായ രചനയില്‍, ജിയെന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വനമേഖല പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വനവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിവിധ ജനവിഭാഗങ്ങളും, 'ഓപ്പറേഷന്‍ അനന്ത' എന്ന ദൗത്യവുമായി എത്തുന്ന ഭരണകൂടവും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലുകളാണ് ചിത്രത്തിന്റെ പ്രമേയം. നീതിക്ക് വേണ്ടിയുള്ള ചോരയിറ്റുന്ന, പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ട്രെയിലറിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്.

'അനന്തൻകാട്' ട്രെയിലറിൽ ആര്യ
'അനന്തൻകാട്' ട്രെയിലറിൽ ആര്യസ്ക്രീൻ​ഗ്രാബ്

തമിഴ് താരം ആര്യയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഇന്ദ്രന്‍സ്, സുനില്‍, നിഖില വിമല്‍, റെജീന കസാന്‍ഡ്ര, സിദ്ദിഖ്, അജയ്, ബോസ് വെങ്കട്ട്, ദേവ് മോഹന്‍, രണ്‍ജി പണിക്കര്‍, അഞ്ജലി നായര്‍, ശാന്തി ബാലചന്ദ്രന്‍, അച്യുത് കുമാര്‍, വിജയരാഘവന്‍, സാഗര്‍ സൂര്യ, അല്‍സിന്‍ ബെന്നി, ശരത് അപ്പാനി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 'കാന്താര' ഫ്രാഞ്ചൈസിയിലൂടെ തെന്നിന്ത്യയൊട്ടാകെ തരംഗമായി മാറിയ ബി. അജനീഷ് ലോക്‌നാഥാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

Pappappa
pappappa.com