ജോണ്‍ അബ്രഹാമിന്റെ 'അമ്മ അറിയാന്‍' കാന്‍ ചലച്ചിത്ര മേളയില്‍

'അമ്മ അറിയാൻ' പോസ്റ്റർ,ജോൺ അബ്രഹാം
'അമ്മ അറിയാൻ' പോസ്റ്റർ,ജോൺ അബ്രഹാംഅറേഞ്ച്ഡ്
Published on

മലയാള സിനിമയുടെ വിപ്ലവകാരിയായ സംവിധായകന്‍ ജോണ്‍ അബ്രഹാമിന്റെ മാസ്റ്റര്‍പീസ് 'അമ്മ അറിയാന്‍' ലോകസിനിമയുടെ നെറുകയില്‍. മേയ് 12 മുതല്‍ 23 വരെ നടക്കുന്ന 79-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലെ 'ക്ലാസിക്' വിഭാഗത്തിലാണ് ചിത്രത്തിന്റെ പുനര്‍നിര്‍മിച്ച 4കെ പതിപ്പ് പ്രദര്‍ശിപ്പിക്കുന്നത്. മേളയില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമ എന്ന നേട്ടവും ഇതോടെ ചിത്രത്തിനു സ്വന്തമായി.

Must Read
'നീലക്കുയിൽ' ഇനി ഇന്ത്യ മുഴുവൻ പാടിപ്പറക്കും
'അമ്മ അറിയാൻ' പോസ്റ്റർ,ജോൺ അബ്രഹാം

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്കു മാറ്റിയത്. ഇറ്റലിയിലെ വിഖ്യാതമായ എല്‍ ഇമേജിന്‍ റിട്രോവാറ്റ ലാബിലാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഒഡേസ കളക്ടീവുമായി ചേര്‍ന്നാണു ചിത്രത്തിന്റെ 4കെ പൂര്‍ത്തിയാക്കിയത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ അവശേഷിച്ചിരുന്ന രണ്ട് 35എംഎം റിലീസ് പ്രിന്റുകളെ ആധാരമാക്കിയാണു ചിത്രത്തിനു പുതിയ ദൃശ്യഭംഗി നല്‍കിയത്.

'അമ്മ അറിയാനി'ൽ നിന്ന്
'അമ്മ അറിയാനി'ൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

കാന്‍ മേളയിലെ പ്രദര്‍ശന വേളയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരായ ഛായാഗ്രാഹകന്‍ വേണു, എഡിറ്റര്‍ ബീന പോള്‍, പ്രധാന വേഷം ചെയ്ത നടന്‍ ജോയ് മാത്യു എന്നിവര്‍ക്കൊപ്പം ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്ര സിങ് ദുംഗര്‍പുരും പങ്കെടുക്കും.

'അമ്മ അറിയാൻ' പോസ്റ്റർ
'അമ്മ അറിയാൻ' പോസ്റ്റർ അറേഞ്ച്ഡ്

1987-ല്‍ അന്തരിച്ച ജോണ്‍ അബ്രഹാമിന്റെ അവസാന ചിത്രമായ 'അമ്മ അറിയാന്‍', രാഷ്ട്രീയവും ഡോക്യുമെന്ററി ശൈലിയും കലര്‍ന്ന വേറിട്ട ആഖ്യാനത്തിലൂടെയാണ് ലോകശ്രദ്ധ നേടിയത്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ ഒരു മകന്റെ മരണം അറിയിക്കാന്‍ സുഹൃത്തുക്കള്‍ നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം.

Pappappa
pappappa.com