ആണിയിൽ തറച്ച യക്ഷിയുടെ കഥയുമായി 'അമാനുഷികം';ഷൂട്ടിങ് തൃശ്ശൂരിൽ തുടങ്ങി

'അമാനുഷിക'ത്തിൽ നിന്ന്
'അമാനുഷിക'ത്തിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്
Published on

നമോ പിക്ചേഴ്സിന്റെ ബാനറിൽ നിതീഷ് കെ. നായർ സംവിധാനം ചെയ്യുന്ന 'അമാനുഷികം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൃശ്ശൂരിൽ ആരംഭിച്ചു. ബാലതാരമായി അഭിനയിച്ച് ശ്രദ്ധേയനായ ജോമോൻ ജോഷി നായകനാവുന്ന ഈ സിനിമയിൽ കിരൺ രാജ്,ഡോ.രജിത് കുമാർ,കുളപ്പുള്ളി ലീല,കുടശ്ശനാട് കനകം,നന്ദ കിഷോർ, കോബ്ര രാജേഷ്, രേണു സുധി,ഗിരീഷ് പെരിഞ്ചേരി, കൃഷ്ണകുമാർ, സനിൽ മട്ടന്നൂർ, പ്രവീൺ ചാലക്കുടി, റാഫി,സോണി അട്ടച്ചാക്കൽ,രാഹുൽ മണ്ണർകാട്,മനോജ് മഹാദേവ്,അജിത്ത് ചേർത്തല,രാമകൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു.

Must Read
ഏഴ് ആക്ഷൻ കൊറിയോ​ഗ്രഫർമാരുമായി ഷാജി കൈലാസിന്റെ 'വരവ്'
'അമാനുഷിക'ത്തിൽ നിന്ന്

ഒരു യക്ഷിയുടെ പേരിൽ അറിയപ്പെടുന്ന ഗ്രാമത്തിൽ കാലങ്ങളായി യക്ഷിയെ തളച്ചിരുന്ന ആണി ആരോ ഊരുന്നത് മൂലം ആ ഗ്രാമത്തിലുണ്ടാകുന്ന കോലഹലങ്ങൾ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് 'അമാനുഷികം'. തിരക്കഥ സംഭാഷണം സുധീഷ് പെരുമ്പള്ളി എഴുതുന്നു. ഛായാഗ്രഹണം- ബിൻസീർ, സംഗീതം-റെജൻ രഘു,ഗാനരചന-അഖിൽ പൊന്നപ്പൻ,എഡിറ്റർ-ആശിഷ് ശിവൻ.

'അമാനുഷികം' ഷൂട്ടിങ് തൃശ്ശൂരിൽ ആരംഭിച്ചപ്പോൾ
'അമാനുഷികം' ഷൂട്ടിങ് തൃശ്ശൂരിൽ ആരംഭിച്ചപ്പോൾഫോട്ടോ-അറേഞ്ച്ഡ്

മറ്റ് അണിയറപ്രവർത്തകർ: ചീഫ് അസോസിയേറ്റ് ഡയറക്ടർ-സന്ദീപ് പട്ടാമ്പി, അസോസിയേറ്റ് ഡയറക്ടർ-നന്ദു ജി നായർ,അസിസ്റ്റൻ്റ് ഡയറക്ടർ-അച്ചു രാജഗോപാൽ, മേക്കപ്പ്-കൃഷ്ണൻ പെരുമ്പാവൂർ,കല-ജയൻ നെല്ലങ്കര, വസ്ത്രാലങ്കാരം- സഞ്ജയ് മാവേലി, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് മഹാദേവ്, പ്രൊഡക്ഷൻ മാനേജർ-പ്രവീൺ ചാലക്കുടി,സ്റ്റിൽസ്-സോണി മാത്യു, ഡിസൈനിങ്- ബൈജു ബാലകൃഷ്ണൻ,പിആർഒ-എ.എസ് ദിനേശ്. ഹൊറർ കോമഡി ചിത്രമായ 'അമാനുഷികം' ആഗസ്റ്റിൽ തിയേറ്ററുകളിലെത്തും.

Pappappa
pappappa.com