
വമ്പൻ താരനിരയും സാങ്കേതികപ്രവർത്തകരുമായി മലയാളിസിനിമയെ ഞെട്ടിച്ച 'ബൾട്ടി'യിൽ വില്ലനായി അൽഫോൻസ് പുത്രനും. ചിത്രത്തിലെ പ്രധാനവില്ലൻ കഥാപാത്രങ്ങളിലൊന്നായ സോഡ ബാബുവിനെയാണ് 'നേരം','പ്രേമം' എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ആകർഷിച്ച സംവിധായകൻ അൽഫോൻസ് അവതരിപ്പിക്കുന്നത്.
'അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും ചിതറിത്തെറിക്കുമ്പോൾ ഒരു കൊല ച്ചിരിയുണ്ട്. ഉടൻ അയാൾക്കൊരു കാലിച്ചായ കുടിക്കണം, അതാണ് ശീലം...'ഇതാണ് സോഡ ബാബുവിന്റെ 'ക്യാരക്ടർ ഇൻട്രോ'. ചിത്രത്തിലെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
അൽഫോൺസ് പുത്രൻ തികച്ചും വേറിട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. സിൽക്ക് കളർഫുൾ ഷർട്ടും ഫോർമൽ പാന്‍റ്സും അണിഞ്ഞ് സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അടിമുടി കിടിലൻ ഗെറ്റപ്പിലാണ് അൽഫോൺസ് പുത്രൻ റീലോഡഡ് എന്ന ടാഗ് ലൈനുമായി വീഡിയോ എത്തിയിരിക്കുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായ 'ബൾട്ടി' സംവിധാനം ചെയ്യുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.
സംഗീത സംവിധായകനായി തമിഴ് സെൻസേഷൻ സായ് അഭ്യങ്കറെയും എഡിറ്ററായി ബോളിവുഡിലെ കില്ലർമാൻ ശിവ്കുമാർ വി.പണിക്കരെയും ബൾട്ടി ടീം അവതരിപ്പിച്ചതിനുപിന്നാലെയാണ് അൽഫോൻസിന്റെ വില്ലൻ കഥാപാത്രത്തിന്റെ വരവ്.
കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ഗാനരചന: വിനായക് ശശികുമാർ, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫി: ആക്ഷൻ സന്തോഷ് ആന്റ് വിക്കി മാസ്റ്റർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ഡി ഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആർ എം, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, മിക്സിങ്: എം ആർ രാജാകൃഷ്ണൻ, പ്രോജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ) മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് ആന്റ് എസ്.ടി.കെ. ഫ്രെയിംസ് സി.എഫ്.ഒ: ജോബിഷ് ആന്‍റണി, സി.ഒ.ഒ അരുൺ സി.തമ്പി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്. ടൈറ്റിൽ ഡിസൈൻ: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാഖി, മാർക്കറ്റിംഗ് ആന്റ് വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.