'ജസ്റ്റ് കിഡ്ഡിങ് അല്ല!'; ശ്യാം മോഹൻ - അഖില ചിത്രം ഷൂട്ടിങ് തുടങ്ങി

ശങ്കർ എസ്. കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ അഖില ഭാർ​ഗവൻ ഭദ്രദീപം തെളിയിക്കുന്നു
ശങ്കർ എസ്. കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ അഖില ഭാർ​ഗവൻ ഭദ്രദീപം തെളിയിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്
Published on

റൈസൺ പിക്ചേഴ്സിന്റെ ബാനറിൽ രമേശ് ബാബു ആര്‍. നിർമിച്ച് ശങ്കർ എസ്. കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പ്രേമലു എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയ അഖില ഭാർഗവൻ, ശ്യാം മോഹൻ എന്നിവർ ഈ ചിത്രത്തിലൂടെ നായികാനായകന്മാരായി എത്തുന്നു. കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജയിൽ ജിയോ സ്റ്റാർ മലയാളം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ കിഷൻ കുമാറിന്റെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ചു.

Must Read
അളിയന്റെ ജോലിയും ബ്രൂണെ രാജാവും; നന്മനിറഞ്ഞ ഒരു ശ്രീനിക്കഥ
ശങ്കർ എസ്. കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ അഖില ഭാർ​ഗവൻ ഭദ്രദീപം തെളിയിക്കുന്നു

നെയ്യാറ്റിൻകരയിലുള്ള ഇരുമ്പിൽ പുളിയിൻകീഴ് ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിൽ സുരേഷ് കൃഷ്ണ, പ്രശാന്ത് അലക്സാണ്ടർ, സ്മിനു സിജോ, ശരത് സഭ, പത്മരാജൻ രതീഷ്, അരുൺ പ്രദീപ്, സലിം ഹസൻ എന്നിവരെ കൂടാതെ 'പാൻ ഇന്ത്യൻ ബ്രാഞ്ച് ടീം ' നിതിൻ പരമേശ്വർ, ശരത് അയ്യപ്പൻ, ഗോകുൽ സദാശിവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 'പ്ലസ് ടു' എന്ന ന്യൂജൻ ചിത്രത്തിനു ശേഷമുള്ള റൈസൺ പിക്ചേഴ്സിന്റെ ചിത്രമാണിത്.

ശങ്കർ എസ്. കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ ശ്യാംമോഹൻ ഭദ്രദീപം തെളിയിക്കുന്നു
ശങ്കർ എസ്. കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ ശ്യാംമോഹൻ ഭദ്രദീപം തെളിയിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്

പ്രശസ്ത ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്ത ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു. തിരക്കഥ, സംഭാഷണം ഹരീഷ് വി.എസ്.

ശങ്കർ എസ്. കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ ജിയോ സ്റ്റാർ മലയാളം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ കിഷൻ കുമാർ ക്ലാപ്പ് നൽകുന്നു
ശങ്കർ എസ്. കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ ജിയോ സ്റ്റാർ മലയാളം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ കിഷൻ കുമാർ ക്ലാപ്പ് നൽകുന്നുഫോട്ടോ-അറേഞ്ച്ഡ്

ഒളിച്ചോടാൻ തയ്യാറെടുക്കുന്ന നായകനും നായികയും നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലൂടെ ചിത്രത്തിന്റെ കഥ പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു ഒളിച്ചോട്ടത്തിന്റെ രസകരമായ ആവിഷ്കാരമാണ് ചിത്രം

ശങ്കർ എസ്. കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
ശങ്കർ എസ്. കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും ഫോട്ടോ-അറേഞ്ച്ഡ്

ഛായാഗ്രഹണം: ആനന്ദ് എൻ.നായർ, സംഗീതം: ആദർശ് ബി.അനിൽ, എഡിറ്റർ: സോബിൻ കെ.സോമൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജയൻ പൂങ്കുളം, ആർട്ട്: കിഷോർ, ആക്ഷൻ കൊറിയോഗ്രാഫി: ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ: സെവൻ ആർട്സ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സേതു അടൂർ, അസോസിയേറ്റ് ഡയറക്ടർ: ആബിദ്, സ്റ്റിൽസ്: ജിഷ്ണു സന്തോഷ്‌, പിആർഒ: മഞ്ജു ഗോപിനാഥ്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി 40 ദിവസങ്ങളിലായാണ് ചിത്രീകരണം.

Pappappa
pappappa.com