'സ്പാ'യ്ക്ക് A സർട്ടിഫിക്കറ്റ്; റിലീസ് ഫെബ്രുവരി 12ന്

'സ്പാ' പോസ്റ്റർ
'സ്പാ' പോസ്റ്റർഅറേഞ്ച്ഡ്
Published on

എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിച്ച 'സ്പാ'യ്ക്ക് A സർട്ടിഫിക്കറ്റ്. ഫെബ്രുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്തവയിൽ ആദ്യമായാണ് ഒരു ചിത്രം ഒരു A സർട്ടിഫിക്കറ്റുമായി തിയേറ്ററിലെത്തുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിലുള്ള ആകാംക്ഷയും വർദ്ധിച്ചിരിക്കുകയാണ്.

Must Read
സ്പായിൽ നിന്ന് കേൾക്കാം 'ഹൃദയവതി,പ്രണയവതി...' ​ഗാനം
'സ്പാ' പോസ്റ്റർ

18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ കോമഡിക്ക് ഏറെ പ്രാധാന്യം കൊടുത്താണ് തന്റെ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് എബ്രിഡ് ഷൈൻ പറയുന്നത്. ഒരു സ്പാ സെന്ററിനെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ കഥ പോകുന്നത്. അവിടെയെത്തുന്ന ആൾക്കാരും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളും രസകരമായി കോർത്തിണക്കി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ്.

സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

'സ്പാ' പോസ്റ്റർ
'സ്പാ' പോസ്റ്റർഅറേഞ്ച്ഡ്

സ്പാറയിൽ ക്രിയേഷൻസ്,സഞ്ജു ജെ ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ സഞ്ജു ജെ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. സംഗീതം-ഇഷാൻ ഛബ്ര,ഗാനരചന-ബി.കെ ഹരിനാരായണൻ,സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്,എഡിറ്റർ-മനോജ്.പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു ജെ,ഫൈനൽ മിക്സ്- എം ആർരാജകൃഷ്ണൻ,സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റിങ്-ശ്രീ ശങ്കർ,പ്രൊഡക്ഷൻ ഡിസൈനർ-ഷിജി പട്ടണം,കോസ്റ്റ്യൂംസ്- ഡിസൈൻ സുജിത്ത് മട്ടന്നൂർ.മേക്കപ്പ്-പി വി ശങ്കർ,സ്റ്റണ്ട്-മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ-ആർച്ച എസ്.പാറയിൽ,ഡി ഐ-ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവൻ,സ്റ്റിൽസ്-നിദാദ് കെ എൻ,വിഎഫ്എക്സ്- മാർജാര,പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്,പിആർഒ-മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com