കാണാൻ 'ആശ'യുണ്ടാക്കുന്ന റിവ്യൂകൾ; ഉർവശി-ജോജു ചിത്രത്തിന് മികച്ച സ്വീകരണം

'ആശ' പോസ്റ്റർ
'ആശ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

ഉര്‍വശി, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ മിസ്റ്ററി ഡ്രാമ 'ആശ' തിയേറ്ററുകളിലെത്തി മികച്ച പ്രതികരണങ്ങള്‍ നേടുന്നു. സിനിമ കണ്ട ആദ്യദിന പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

ഉര്‍വശിയുടെ പ്രകടനത്തെയും ചിത്രത്തിന്റെ ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തെയുമാണ് പ്രേക്ഷകര്‍ പ്രധാനമായും പ്രശംസിക്കുന്നത്. ഒരു അമ്മ-മകള്‍ വൈകാരിക ബന്ധത്തിന്റെയും ഈഗോ പോരാട്ടങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്നാണ് പ്രതികരണങ്ങള്‍.

Must Read
ഒടിടിയിലേക്ക് ജോജുവിന്റെ 'വരവ്' നാളെമുതൽ; പോളച്ചന്റെ പ്രതികാരകഥ കാണാം
'ആശ' പോസ്റ്റർ

ഉര്‍വശിയുടെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ആശ. കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളും വികാരങ്ങളും അങ്ങേയറ്റം സ്വാഭാവികമായി അവര്‍ സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നു, ജോജു ജോര്‍ജും ഉര്‍വശിയും തമ്മിലുള്ള ഇഗോ ക്ലാഷ് രംഗങ്ങള്‍ മികച്ച രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലെ ക്ലൈമാക്‌സിലേക്ക് നയിക്കുന്ന രംഗങ്ങള്‍ ചിത്രത്തിന് കൂടുതല്‍ കരുത്ത് പകരുന്നു, ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി തുടങ്ങിയവയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രധാന പ്രതികരണങ്ങള്‍.

മികച്ച പ്രകടനങ്ങള്‍ കൊണ്ടും ക്രാഫ്റ്റ് കൊണ്ടും തിയേറ്ററില്‍ തന്നെ കണ്ടിരിക്കേണ്ട ഒരു സൈക്കോ ക്രം ഡ്രാമയാണ് 'ആശ' എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

'ആശ' പോസ്റ്റർ
'ആശ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

'ആശ' ട്രെയിലർ റിലീസ് പോസ്റ്റർ
'ആശ' ട്രെയിലർ റിലീസ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ.

Pappappa
pappappa.com