റിലീസ് 2026 മാർച്ച് 19ന്,മലയാളത്തിന്റെ GOAT ആകുമോ ആട്-3?

'ആട്-3' റിലീസ് പ്രഖ്യാപന പോസ്റ്ററിൽ നിന്ന്
'ആട്-3' റിലീസ് പ്രഖ്യാപന പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Published on

ഷാജിപാപ്പാന്റെയും സംഘത്തിന്റെയും ടൈംട്രാവൽ 2026 മാർച്ച് 19ന് തീയറ്ററുകളിൽ കാണാം. റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടെയായിരുന്നു ആട് -3 യുടെ ആദ്യ വിളംബരം. ​മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്നു.

അമ്പതുകോടിയിലധികം ചെലവിട്ടൊരുക്കുന്ന ചിത്രം ഇക്കുറി ടൈം ട്രാവലിന്റെ പശ്ചാത്തലത്തിലായിരിക്കും എന്നാണ് റിലീസ് പ്രഖ്യാപനത്തിന്റെ ഭാ​ഗമായി പുറത്തുവിട്ട പോസ്റ്ററിലെ സൂചനകൾ. ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം(GOAT) എന്നുവിളിക്കാവുന്ന നിലയിലേക്കെത്തുമോ മൂന്നാമത്തെ ആടിന്റെ ടൈം ട്രാവൽ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. When the past becomes the present,the future changes the past എന്നാണ് പോസ്റ്ററിലെ വാചകം. കഴിഞ്ഞ രണ്ടു ഭാ​ഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ഫാന്റസിയും കോമഡിയും ചേർത്തൊരുക്കുന്നു എന്നതാണ് ആട്-3 യുടെ പ്രത്യേകത.

'ആട്-3' റിലീസ് പ്രഖ്യാപന പോസ്റ്ററിൽ നിന്ന്
സിനിമ എന്ന യാഥാർത്ഥ്യവും പ്രേക്ഷകൻ എന്ന ഫാന്റസിയും

വലിയ കൗതുകങ്ങളാണ് ചിത്രത്തിൻ്റെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്. നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്. ഒട്ടേറെ ഷെഡ്യൂകളിലായി 160 ദിവസത്തോളം നീണ്ടുനില്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.

'ആട്-3' റിലീസ് പ്രഖ്യാപന പോസ്റ്റർ
'ആട്-3' റിലീസ് പ്രഖ്യാപന പോസ്റ്റർഅറേഞ്ച്ഡ്

പാലക്കാട്ടാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിൽ ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബോൾഗാട്ടി, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണി രാജൻ പി.ദേവ്, സ്രിന്ദ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് പ്രധാന താരങ്ങൾ.

ആട്-3 നിർമാതാവ് വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവൽ തോമസും ലൊക്കേഷനിൽ
ആട്-3 നിർമാതാവ് വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവൽ തോമസും ലൊക്കേഷനിൽഫോട്ടോ-അറേഞ്ച്ഡ്

സംഗീതം- ഷാൻ റഹ്മാൻ,ഛായാഗ്രഹണം - അഖിൽ ജോർജ്,എഡിറ്റിങ്- ലിജോ പോൾ,കലാസംവിധാനം - അനീസ് നാടോടി,മേക്കപ്പ് - റോണക്സ് സേവ്യർ -കോസ്റ്റ്യൂം-സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു,പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര

പാലക്കാടിനു പുറമേ ഇടുക്കി, തൊടുപുഴ, തേനി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാകുക.

Related Stories

No stories found.
Pappappa
pappappa.com