'എ പ്രഗനന്റ് വിഡോ' കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

'എ പ്രഗനന്റ് വിഡോ' പോസ്റ്റർ
'എ പ്രഗനന്റ് വിഡോ' പോസ്റ്റർ അറേഞ്ച്ഡ്
Published on

ഉണ്ണി കെ.ആര്‍ സംവിധാനം ചെയ്ത 'എ പ്രഗനന്റ് വിഡോ' 31-ാമത് കൊല്‍ക്കത്ത ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമ മത്സരവിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മലയാളത്തില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് 'എ പ്രഗനന്റ് വിഡോ'.

അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്ന ചിത്രമാണ് 'എ പ്രഗനന്റ് വിഡോ'. സംവിധായകൻ ഉണ്ണി കെ.ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. നവംബര്‍ 6 മുതല്‍ 13 വരെയാണ് ഫെസ്റ്റിവല്‍. 'ഒങ്കാറ' എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ.ആര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എ പ്രഗനന്റ് വിഡോ'.

Must Read
തൈരിട്ടുകുഴച്ച ചോറും സീമാന്റിയുടെ വാത്സല്യവും കാത്തിരുന്നുറങ്ങിപ്പോയ ഒരു രാത്രിയും
'എ പ്രഗനന്റ് വിഡോ' പോസ്റ്റർ

വ്യാസചിത്രയുടെ ബാനറില്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ഈ ചിത്രം ക്രൗഡ് ക്ലാപ്‌സ്, സൗ സിനിമാസ് എന്നിവയുടെ ബാനറില്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ.എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ടിങ്ക്വിള്‍ ജോബി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷണ, അഖില,സജിലാൽ നായർ,സന്തോഷ് കുറുപ്പ്,തുഷാര പിള്ള, അമയ പ്രസാദ്,ചന്ദ്രൻ പാവറട്ടി,അരവിന്ദ് സുബ്രഹ്മണ്യം,എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഛായാഗ്രഹണം- സാംലാൽ പി. തോമസ്, എഡിറ്റർ-സുജീർ ബാബു സുരേന്ദ്രൻ,സംഗീതം- സുധേന്ദുരാജ്,ശബ്ദമിശ്രണം-ആനന്ദ് ബാബു,കളറിസ്റ്റ്-ബിപിൻ വർമ്മ,ശബ്ദലേഖനം-ജോയ് നായർ,സൗണ്ട് എഫക്ട്സ്- രാജേഷ് കെ ആർ,കലാസംവിധാനം- രതീഷ് വലിയകുളങ്ങര,മേക്കപ്പ് ചീഫ്-ജയൻ പൂങ്കുളം, മേക്കപ്പ്മാൻ-സുധീഷ് ഇരുവൈകോണം,ക്യൂറേറ്റർ-രാജേഷ് കുമാർ ഏക,സബ്ടൈറ്റിൽസ്- വൺഇഞ്ച് ബാരിയർ,ഓഫീസ് ഹെഡ്-കലാ ബൈജു,അഡീഷണല്‍ സോങ് - പോളി വര്‍ഗ്ഗീസ്, ഗാനരചന-ഡോ. സുകേഷ്, ഡോ. ബിജു ബാലകൃഷ്ണൻ, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം-ഭാസ്കർ ഗുപ്ത വടക്കേപ്പാട്,അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് അങ്കോത്ത്,പ്രൊഡക്ഷൻ ഡിസൈനർ-സജേഷ് രവി, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ,പിആർഒ-എ.എസ് ദിനേശ്,ബിജിത്ത് വിജയൻ.

'എ പ്രഗനന്റ് വിഡോ' എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ മാസം പ്രകാശനം ചെയ്തിരുന്നു.

Related Stories

No stories found.
Pappappa
pappappa.com